പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു! അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു...

പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായൺ അന്തരിച്ചു. 46 വയസ്സായിരുന്നു. ക്യാൻസർ ബാധിതയെ തുടർന്ന് ദീർഘ നാളുകളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 7.30 കളമശ്ശേരിയിൽ നടക്കും.

 biju narayan

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവർ മക്കളാണ്. 1998 ജനുവരി 23 നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.

സംഗീത കുടുംബത്തിൽ ജനിച്ച ബിജു നാരായണൻ 1993 ൽ പുറത്തിറങ്ങിയ വെങ്കലം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്ത് ചുവട് വയ്ക്കുന്നത്. ചിത്രത്തിലെ പത്തു വെളുപ്പിന് എന്ന പാട്ടായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗാനം. ഇത് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ മഴവിൽക്കൊടിയിൽ, വടക്കും നാഥനിലെ കളഭംതരാം എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏറ്റവും നല്ല നാടക ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹനായതോടെ ബിജു നാരായണൻ കൂടുതൽ പ്രസിദ്ധനായി. പിന്നണിഗാനരംഗത്ത് 400ൽ അധികം ഗാനങ്ങളിൽ ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞിട്ടുണ്ട്

Read more about: death singer മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X