കാത്തിരിപ്പിനൊടുവില്‍ നജീം അര്‍ഷാദ് വിവാഹിതനാകുന്നു
റിയാലിറ്റി ഷോയിലൂടെ ഗാനരംഗത്തേക്ക് കടന്ന് വന്ന പിന്നണി ഗായകന്‍ നജീം അര്‍ഷാദ് വിവാഹിതനാകുന്നു. ഏറെ നാളത്തെ അന്വേഷത്തിനൊടുവിലാണ് തസ്‌നി താഹയെന്ന പെണ്‍ക്കുട്ടിയെ കണ്ടെത്തിയത്. സെപ്തംബര്‍ 13 ന് വധുവിന്റെ നാടായ പുനലൂരില്‍ വെച്ചാണ് വിവാഹം.
സുഹൃത്ത് വഴിയാണ് തസ്‌നിയുടെ ആലോചന നജീമിനെ തേടി എത്തുന്നത്. ഇരുവരും പരസ്പരം കണ്ടു കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ് വിവാഹം നടക്കുന്നത്. വധുവായ പെണ്‍ക്കുട്ടി ബാംഗ്ലുരില്‍ ബി ടി എസ് വിദ്യാര്‍തിനിയാണ്.

2007 ല്‍ മേജര്‍ രവി സംവിധാനം ചെയ്ത 'മിഷന്‍ 90 ഡേയ്‌സ്' എന്ന ചിത്രത്തിലെ 'മിഴിനീര്‍' എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് നജിം അര്‍ഷാദ് പിന്നണി ഗായകനായി എത്തുന്നത്. പിന്നീട് കാസനോവ, ഡോക്ടര്‍ ലൗ,ഡയമണ്ട് നെക്‌ളേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
1986 ല്‍ തിരുമലയിലാണ് നജിം അര്‍ഷാദ് ജനിച്ചത്. അച്ഛന്‍ ഷാഹിദ്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ റഹമ മ്യൂസിക് ടീച്ചറാണ്.


Click it and Unblock the Notifications











