»   » ഹേയ് ജൂഡ് ശരിക്കുമൊരു വെല്ലുവിളിയായിരുന്നുവെന്ന് നിവിന്‍ പോളി, തൃഷയും ഇത് സമ്മതിക്കുന്നു!

ഹേയ് ജൂഡ് ശരിക്കുമൊരു വെല്ലുവിളിയായിരുന്നുവെന്ന് നിവിന്‍ പോളി, തൃഷയും ഇത് സമ്മതിക്കുന്നു!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ തൃഷ മലയാള സിനിമയിലേക്ക് വരുന്നുവെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തായ നിവിന്‍ പോളിയുടെ നായികയായി ഹെ ജൂഡ് എന്ന സിനിമയിലൂെടയാണ് താരം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്.

മോഹന്‍ലാലോ മമ്മൂട്ടിയോ, 2017 ലെ താരമൂല്യമുള്ള നടന്‍ ആരാണ്?നാല് ചിത്രങ്ങളുമായാണ് രണ്ട് പേരും എത്തിയത്

ചിത്രീകരണമില്ലെങ്കിലും പ്രണവ് സെറ്റിലുണ്ടാകും, വളരെ സിമ്പിളാണ്, 'ആദി'യെക്കുറിച്ച് സഹതാരം!

ഹേയ് ജൂഡിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി എത്തിയിട്ടുള്ളത്.

വ്യത്യസ്തമായ കഥാപാത്രം

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തന്ന താരമാണ് നിവിന്‍ പോളി. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന നിര്‍ബന്ധം ഈ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ ജൂഡിനെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ താന്‍ സന്തോഷവാനായിരുന്നുവെന്ന് താരം പറയുന്നു. ഹേയ് ജൂഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വെല്ലുവിളിയായിരുന്നു

ഇതുവരെ കാണാത്ത ലുക്കിലാണ് നിവിന്‍ പോളി ഈ ചിത്രത്തിലെത്തുന്നത്. ശരീരഭാരം വര്‍ധിപ്പിച്ച് തടിച്ചുരുണ്ട താരത്തെയാണ് കാണാന്‍ കഴിയുക. ജൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളിയായി തോന്നിയിരുന്നുവെങ്കിലും മോഹിപ്പിക്കുന്നൊരു കഥാപാത്രം കൂടിയായിരുന്നു.

തൃഷയുടെ അരങ്ങേറ്റ ചിത്രം

തെന്നിന്ത്യന്‍ താരറാണി തൃഷ ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. ജൂഡിന്റെ അടുത്ത സുഹൃത്തായാണ് താരമെത്തുന്നത്.

അഭിമാനമുണ്ടെന്ന് തൃഷ

ഇന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന സംവിധായകരിലൊരാളായി മാറിയ ശ്യാമപ്രസാദിന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തൃഷ പ്രതികരിച്ചിട്ടുള്ളത്.

നിവിന്‍ പോളിയുടെ ലുക്ക്

മലര്‍വാടിയിലൂടെ തുടങ്ങിയ നിവിന്‍ ഞണ്ടുകളുടെ നാട്ടിലെത്തിയപ്പോഴും കാര്യമായ രൂപമാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ലെന്ന പതിവ് പരാതി ഇനി തുടരേണ്ടതില്ല. ശ്യാമപ്രസാദിന്റെ ഹേയ് ജൂഡില്‍ തികച്ചും വ്യത്യസ്തമായ രൂപഭവവുമായാണ് താരം എത്തുന്നത്.

ശരീരഭാരം വര്‍ധിപ്പിച്ചു

ശാരീരികമായി ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിനായിരുന്നു പുറത്തിറക്കിയത്. പിന്നീട് പുറത്തിറങ്ങിയ ടീസറിനും ട്രെയിളരിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

വീണ്ടും ശ്യാമപ്രസാദിനൊപ്പം

ഇവിടെ, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്യാമപ്രസാദിനൊപ്പം പ്രവര്‍ത്തിച്ച നിവിന്‍ പോളി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അദ്ദേഹത്തിനൊപ്പം ചേരുന്നത്. നീന കുറുപ്പ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Nivin Pauly says playing Jude was fascinating.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam