ചരിത്രത്തെ വളച്ചൊടിച്ചു! ദിലീപ് ചിത്രം കമ്മാര സംഭവത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
ദിലീപിന്റെ കരിയറിലെ വലിയ റിലീസുകളിലൊന്നായാണ് കമ്മാര സംഭവം പുറത്തിറങ്ങിയിരുന്നത്. നവാഗതനായ രതീഷ് അമ്പാട്ട് സവിധാനം ചെയ്ത ചിത്രം ബിഗ് ബഡ്ജറ്റിലായിരുന്നു ഒരുക്കിയിരുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ദിലീപിന്റെ കരിയറിലെ പ്രധാനപ്പെട്ടൊരു സിനിമയായിട്ടാണ് പുറത്തിറങ്ങിയത്. വിഷുവിന് റിലീസ് ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നമിതാ പ്രമോദായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയിരുന്നത്.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രത്തിലെ യൗവനം മുതല്‍ വാര്‍ദ്ധക്യ കാലം വരെയുളള ദിലീപിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള റോളില്‍ ദിലീപിനൊപ്പം അഭിനയിച്ചിരുന്നു. തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ കമ്മാരസംഭവം ചരിത്രം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതില്‍ ഹര്‍ജി വന്നിരിക്കുകയാണ്. തിയ്യേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദേശീയ നേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥയെന്ന് ആരോപിച്ചാണ് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും സംസ്ഥാന ജനറല്‍ സെക്രട്ടറി റാം മോഹനും ചേര്‍ന്ന് ഹൈക്കാടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നടന്‍ ദിലീപ്, സംവിധായകന്‍ രതീഷ് അമ്പാട്ട്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാമലീലയുടെ വന്‍വിജയത്തിന് ശേഷം ദിലീപിന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കമ്മാര സംഭവം. ദിലീപ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കമ്മാര സംഭവത്തിന് മികച്ച പിന്തുണയായിരുന്നു നല്‍കിയിരുന്നത്. ഒരു പൊളിറ്റിക്കല്‍ സ്പൂഫ് ഫിലിമായിട്ടായിരുന്നു സംവിധായകന്‍ രതീഷ് അമ്പാട്ട് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്


Click it and Unblock the Notifications











