വിക്രമിന് മക്കള്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിയില്ല!
ചിയാന്‍ വിക്രം, ഇപ്പോള്‍ ഹോളിവുഡ് ലെവലില്‍ വരെ ശ്രദ്ധിക്കപ്പെട്ട നടനാണ്. ലോക സിനിമയെ കുറിച്ചും വിക്രമിന് നല്ല ധാരണകളുണ്ടാവും. പക്ഷെ തന്റെ സ്വന്തം വീട്ടിലെ വിശേഷങ്ങളെ കുറിച്ച് അധികം ചോദിക്കരുത്.

അത് വിക്രമിന്റെ ഒരു അപേക്ഷയാണ്.. എന്റെ മക്കളേതു ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിക്കരുതേ.. മകള്‍ അക്ഷിതയും മകന്‍ ധ്രുവും സ്‌കൂളില്‍ പഠിക്കുന്നു. പക്ഷെ ഏത് ക്ലാസിലെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല- അടുത്തിടെ ഒരു അഭിമുഖത്തില്‍ വിക്രം തന്നെ പറഞ്ഞതാണിത്.
തലശ്ശേരിക്കാരിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്റെ ഭാര്യ. ഇപ്പോള്‍ ചെന്നൈയിലെ സ്‌കൂളില്‍ സൈക്കോളജി അധ്യാപികയാണ്. വിക്രമിന്റെ മകന്‍ ധ്രുവിന് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും ഭാവിയില്‍ ഒരു സിനിമയില്‍ പ്രതീക്ഷിക്കാം എന്നും വിക്രം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശങ്കര്‍- വിക്രം കൂട്ടുകെട്ടില്‍ പിറന്ന ഐ യ്ക്ക് ശേഷം ഇപ്പോള്‍ 10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ്- മൂവി ത്രില്ലറാണ്. സമാന്തയാണ് നായിക


Click it and Unblock the Notifications











