ദയവു ചെയ്ത് എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത്, അതെനിക്കിഷ്ടമല്ല; വിജയ് സേതുപതി
തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത് എന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. സൂപ്പര്‍സ്റ്റാര്‍ എന്ന വിളിക്ക് താന്‍ അര്‍ഹനല്ല എന്നാണ് വിജയ് സേതുപതി പറയുന്നത്.
തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ. അത് രജനി സര്‍ ആണ്. അറുപത്തിയെട്ടാമത്തെ വയസ്സിലും ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം എടുക്കുന്ന അധ്വാനവും ആത്മാര്‍ത്ഥതയും ശ്രദ്ധയും അത്ഭുതപ്പെടുത്തുന്നതാണ്. സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരിന് അദ്ദേഹം മാത്രമാണ് തമിഴ്‌നാട്ടില്‍ യോഗ്യന്‍.

പേട്ട സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ വിജയ് സേതുപതിയെ രജനികാന്ത് 'മഹാനടികര്‍' എന്ന് വിശേഷിപ്പിച്ചിരുന്നു. ആ നിമിഷം ഭയം തോന്നി എന്നും, അത് കേട്ട് എന്റെ ശരീരം വിറയ്ക്കുകയായിരുന്നു എന്നു വിജയ് സേതുപതി പറയുന്നു.
നാല്‍പത് വര്‍ഷങ്ങളായി സിനിമയില്‍ നില്‍ക്കുന്നതാണ് രജനി സര്‍. അദ്ദേഹത്തിന്റെ ഹൃദത്തില്‍ നിന്ന് വന്ന ആ വാക്ക് ഏറ്റവും വലിയ അനുഗ്രഹമാണ്- വിജയ് സേതുപതി പറഞ്ഞു. പെറ്റയില്‍ രജനികാന്തിന്റെ വില്ലനായിട്ടാണ് വിജയ് സേതുപതി എത്തുന്നത്.


Click it and Unblock the Notifications











