»   » കൈകൂപ്പി ബാഹുബലി പറഞ്ഞു, ദയവു ചെയ്ത് മോഹന്‍ലാലുമായി എന്നെ താരതമ്യം ചെയ്യരുത്!!

കൈകൂപ്പി ബാഹുബലി പറഞ്ഞു, ദയവു ചെയ്ത് മോഹന്‍ലാലുമായി എന്നെ താരതമ്യം ചെയ്യരുത്!!

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലിയെക്കാള്‍ മികച്ച അഭിപ്രായം നേടി മുന്നേറികയാണ് ബാഹുബലി ദ കണ്‍ക്ലൂന്‍. ബാഹുബലി ചിത്രങ്ങള്‍ക്കും അപ്പുറം ഒരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിഎ ശ്രീകുമാര്‍ മേനോന്‍. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഭീമനായി എത്തുന്നത്.

മോഹന്‍ലാല്‍ വേണ്ട എന്ന് വയ്ക്കുകയാണെങ്കില്‍ ഭീമനാകാം എന്ന് ബാഹുബലി

ആയിരം കോടി ബജറ്റിലൊരുക്കുന്ന മഹാഭാരതത്തില്‍ ഭീമനാകാന്‍ മോഹന്‍ലാലിനെക്കാള്‍ യോഗ്യന്‍ ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ കുറിച്ച് മനോരമയിലെ മി ആന്റ് മൈ സെല്‍ഫ് എന്ന അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ പ്രഭാസ് കൈകൂപ്പിക്കൊണ്ട് പറഞ്ഞു, ദയവു ചെയ്ത് മോഹന്‍ലാല്‍ സാറുമായി എന്നെ താരതമ്യം ചെയ്യരുത്.

ആ ചോദ്യം പോലും തെറ്റാണ്

മോഹന്‍ലാല്‍ സര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലൊക്കെ അഭിനയിച്ച ആള്‍. അദ്ദേഹത്തെയും എന്നെയും താരതമ്യം ചെയ്യുന്നത് പോലും തെറ്റാണ്. ആ ചോദ്യം ചോദിക്കുന്നത് പോലും ശരിയല്ല- പ്രഭാസ് പറഞ്ഞു.

മഹാഭാരതത്തില്‍ ഉണ്ടാകുമോ

ഇനി ഉടന്‍ തന്നെ മറ്റൊരു ചരിത്രപരമായ ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല. രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ അത്തരമൊരു സിനിമയെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. അന്ന് മഹാഭാരതത്തിലേക്ക് ക്ഷണം വന്നാല്‍ ഏത് കഥാപാത്രമാണെങ്കിലും സന്തോഷത്തോടെ ചെയ്യും.

മലയാളസിനിമയെ കുറിച്ച്

മലയാളത്തില്‍ മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും ഇഷ്ടമാണ്. അവരൊക്കെ തെലുങ്കിലും സൂപ്പര്‍താരങ്ങളാണ്. മലയാളത്തില്‍ ഏറ്റവും ഒടുവില്‍ കണ്ടത് പ്രേമം എന്ന ചിത്രമാണ്. നാല് പ്രാവശ്യം കണ്ടു. നിവിന്‍ ഗംഭീരം. ഹൈദരാബാദില്‍ സബ് ടൈറ്റില്‍ പോലുമില്ലാതെ പ്രേമം അമ്പത് ദിവസത്തോളം ഓടിയിട്ടുണ്ട്. നല്ല സിനിമകള്‍ എവിടെയാണെങ്കിലും സ്വീകരിക്കപ്പെടും

കേരളത്തിലെ അനുഭവം

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ് കേരളം. എവിടെ നോക്കിയാലും മരങ്ങളും പച്ചപ്പും. ആലപ്പുഴയില്‍ നേരത്തെ ഷൂട്ടിങിനായി വന്നിട്ടുണ്ട്. ബാഹുബലിയിലെ ആദ്യ ഭാഗത്തിലെ വെള്ളച്ചാട്ടവും മറ്റും അതിരപ്പള്ളിയിലാണ് ഷൂട്ട് ചെയ്തത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് തന്നെ കേരളത്തിലാണ്. ബാഹുബലിയ്ക്കും എനിക്കും കേരളം പ്രിയപ്പെട്ടതാണ്- പ്രഭാസ് പറഞ്ഞു

English summary
Please don't compare me with Mohanlal sir: Prabhas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam