»   » എനിക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന് മമ്മൂട്ടി സംവിധായകനോട് പറഞ്ഞു, ആ ചിരി...

എനിക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന് മമ്മൂട്ടി സംവിധായകനോട് പറഞ്ഞു, ആ ചിരി...

Posted By: Rohini
Subscribe to Filmibeat Malayalam

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വീണ്ടുമൊരു അധ്യാപകനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

എന്റെ സുഹൃത്തുക്കളെ താഴ്ത്തുന്നവരോട് ഒരു സ്‌നേഹവുമില്ല, കരയിപ്പിച്ച ട്രോളന്മാരോട് ടൊവിനോ പറയുന്നു

മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ച അധ്യാപകരുടെ വേഷങ്ങളില്‍ നിന്ന് ഈ അധ്യാപകന് ഒരു പ്രത്യേകതയുണ്ട്. ഈ അധ്യാപകന്‍ പഠിപ്പിയ്ക്കുന്നത് കുട്ടികളെയല്ല, അധ്യാപകരെയാണ്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു,

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമൊരു ചിത്രം

കുറെ കഥകള്‍ കേട്ടു പക്ഷേ നമുക്ക് പറ്റിയ രീതിയിലുള്ളൊരു സംഭവം ഒത്തുവന്നില്ല. സെവന്‍ത് ഡേ ത്രില്ലര്‍ മൂവിയായിരുന്നു. അടുത്ത സിനിമ ഇതില്‍നിന്നു വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിച്ചു. വേറൊരുപശ്ചാത്തലവും വേറൊരു കളര്‍ടോണുമൊക്കെയുള്ള സിനിമ. സുഹൃത്തായ രതീഷ്‌രവിയുമായുള്ള കൂടിയാലോചനയില്‍നിന്നാണ് ഈ സിനിമയുടെ കഥ രൂപപ്പെടുന്നത്. അപ്പോഴേക്കും മൂന്നുവര്‍ഷം കടന്നുപോയി. കറുപ്പും വെളുപ്പും പോലെ ആദ്യസിനിമയുടെ ഓപ്പോസിറ്റ് വെര്‍ഷനായിരിക്കും പുതിയ സിനിമ.

മമ്മൂക്ക പറഞ്ഞത്

കഥ ഇഷ്ടപ്പെട്ടതുകൊണ്ടും പുതിയ ആളുകളുടെ പടത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ടും മമ്മുക്ക ഓക്കെ പറഞ്ഞു. മമ്മുക്ക ക്ലാസ്സെടുക്കുമ്പോള്‍ നമ്മളും അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുന്നതുപോലെയാണ് തോന്നുക. അത്രയും രസകരമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട്. എനിക്കുവേണ്ടി ഒരു കോംമ്പ്രമൈസും ചെയ്യേണ്ട. സബ്ജക്ട് എന്ത് ഡിമാന്റ് ചെയ്യുന്നു അതുപോലെ മതിയെന്ന് മമ്മുക്കതന്നെയാണ് നമ്മളോട് പറഞ്ഞത്.

മമ്മൂക്കയുടെ ചിരി

സെറ്റില്‍ നമ്മളോടൊപ്പം വളരെ കൂളായിട്ടാണ് മമ്മുക്ക നില്‍ക്കുന്നത്. കഥാപാത്രത്തിന്റെ സ്ഥായിയായ ഭാവം മുഖത്തുതെളിയുന്ന പുഞ്ചിരിയാണ്. മമ്മുക്കയുടെ മുഖത്തെ പുഞ്ചിരി സെറ്റിലാകെ പുതിയൊരു ഊര്‍ജ്ജം പകരുന്നുണ്ട്.

മറ്റ് കഥാപാത്രങ്ങള്‍

ആശാശരത്തും ദീപ്തി സതിയും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ് തുടങ്ങി നല്ലൊരു താരനിര ചിത്രത്തില്‍ അണിനിരക്കും.

English summary
“Please don’t do any compromise for me” : Mammootty to Shyam Dhar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam