ആ കുഞ്ഞ് എന്റെയല്ല: അല്ലു അര്‍ജുന്‍

By Aswathi

ആ കുഞ്ഞ് എന്റെയല്ല, പറയുന്നത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനാണ്. ഈ അടുത്താണ് അല്ലു അര്‍ജുന്‍ അച്ഛനായ വാര്‍ത്ത മാധ്യമങ്ങളിലൂടെ ആരാധകര്‍ അറഞ്ഞത്. അതിനിടയില്‍ അല്ലവിന്റെ ഭാര്യ സ്‌നേഹ ഒരു കുഞ്ഞിനെയും കയ്യില്‍വച്ച് നില്‍ക്കുന്ന ഫോട്ട് സോഷ്യല്‍ മീഡിയയിലടെ പ്രചരിച്ചു.

അല്ലുവിന്റെ മകന്‍ എന്ന തലക്കെട്ടോടെ പ്രചരിച്ച ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മകനെയല്ല എന്നാണ് അല്ലു പറയുന്നത്. അയാന്‍ എന്നാണ് അല്ലുവിന്റെ മകന്റെ പേര്. എന്നാല്‍ ഭാര്യ സേനഹയുടെ കയ്യില്‍ കാണുന്ന കുഞ്ഞ് തന്റെ മകന്‍ അയാനല്ല.

allus-son

ആരാധകരടക്കം നിരവധി പേര്‍ അത് അയാനാണെന്ന് പ്രചരിരപ്പിച്ച സാഹചര്യത്തിലാണ് തന്റെ മകനല്ല സ്‌നേഹയുടെ കയ്യിലുള്ളതെന്ന വിശദീകരണവുമായി അല്ലു അര്‍ജുന്‍ തന്നെ രംഗത്തെത്തിയത്. സ്‌നേഹയുടെ കയ്യിലുള്ള കുട്ടി തന്റെ അനന്തരവനാണ്. ദയവായി ഈ ചിത്രം തന്റെ മകനെന്ന നിലയില്‍ ഷെയര്‍ ചെയ്യരുതെന്ന് അല്ലു ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

പ്രശസ്ത നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനും തെലുങ്ക് നടനുമായ അല്ലു അര്‍ജുനും സ്‌നേഹലതയും തമ്മിലുള്ള വിവാഹം 2011-ലാണ് നടന്നത്. ചിരഞ്ജീവിയുടെ ഭാര്യ സഹോദരന്‍ കൂടെയാണ് അല്ലു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ ദമ്പതികള്‍ക്കിടയിലേക്ക് ഒരാള്‍ക്കൂടെ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X