ഞാൻ ഇങ്ങനെയാണ്!! എന്നെ ആരും വെറുക്കരുത്... അർച്ചന കവിയുടെ വീഡിയോ വൈറലാകുന്നു
ലാൽ ജോസ് സംവിധാനം ചെയ്ത ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച താരമാണ് അർച്ചന കവി. 2009 ൽ പുറത്തിറങ്ങിയ നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രമാണ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ അർച്ചനയെ പ്രിയങ്കരിയാക്കുന്നത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അർച്ചന പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാണ്.
വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ബ്ലോഗിലൂടേയും വ്ളോഗിലൂടേയും ഹ്രസ്വചിത്രങ്ങളിലൂടേയും പ്രേക്ഷകരുമായി താരം നിരന്തരം സംവദിക്കാറുണ്ട്. ഇവയെല്ലാം ജനങ്ങളുടെ ഇടയിൽ ചർച്ച വിഷയമാകാറുമുണ്ട് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും ട്രെന്റിങ്ങാവുന്നത് അർച്ചനയുടെ വെബ് സീരിയൽ മീൻ അവിയലാണ്. ഇപ്പോഴിത മീൻ അവിയലിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന പരിപാടിയായ എന്നോട് പറ എന്ന പ്രോഗ്രാമിന്റെ പ്രമോ വീഡിയോയണ് വൈറലാകുന്നത്. അർച്ചനയുടെ എക്സ്പ്രഷനാണ് വിഡിയോയുടെ ഹൈലൈറ്റ്. ട്രോളന്മാരെ സ്വഗതം ചെയ്ത അർച്ചന കുറിപ്പ് വൈറലാകുന്നു.

അർച്ചനയുടെ മുഖഭാവങ്ങൾ
എങ്കിൽ എന്നോട് പറ എന്ന പരിപാടിയുടെ പ്രമോ വീഡിയായാണ് ഇപ്പോൾ വൈറലാകുന്നത്. അർച്ചന കവി തന്റെ പുതിയ വെബ് സീരീസായ മീൻ അവിയലിന്റെ വിശേഷങ്ങളുമായിട്ടാണ് ഇക്കുറി എത്തിയിരിക്കുന്നത്. രസകരമായ ചോദ്യങ്ങളാണ് ഈ പരിപാടിയുടെ ഹൈലൈറ്റ്. ഇതിന് അർച്ചന നൽകുന്ന മുഖഭാവങ്ങളാണ് ഹൈലൈറ്റ്. പരിപാടിയുടെ പ്രമോ വീഡിയോ അർച്ച തന്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനു നൽകിയ അടിക്കുറിപ്പാണ് ഏറെ രസകരം.

ട്രോളന്മാർക്ക് സ്വാഗതം
അർച്ചനയുടെ രസകരമായ മുഖഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇതിന് ട്രോൾ കിട്ടുമെന്നും അർച്ചന വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ വീഡിയോ പങ്കുവെച്ച് ട്രോളന്മാരെ സ്വാഗതം ചെയ്തിരിക്കുകയാണ് താരം. ഇത് കണ്ട് ആരും വെറുക്കരുതെന്നും ട്രോളന്മാർക്ക് സ്വാഗതമെന്നും പ്രേഗ്രാമിന്റെ പ്രമോയ്ക്കൊപ്പം അർച്ചന കുറിച്ചു.

മീനൻ അവിയൽ
അർച്ചനയുടെ മീനവെയിൽ വെബ്സീരീസ് വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ വെബ് പരമ്പരയ്ക്ക് ലഭിക്കുന്നത്. ട്രെന്റിങ്ങിൽ ഇടം പിടിച്ചിട്ടുമുണ്ട്. അമൃത എന്ന സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് അർച്ചന എത്തുന്നത്. ആനന്ദം എന്ന വെബ് സീരിസിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ കുര്യനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർച്ചനയുടെ സഹോദരനായിട്ടാണ് അരുൺ എത്തുന്നത്. ഇവർ തമ്മിലുളള രസകരമായ സംഭവങ്ങളാണ് സീരീസിന്റെ പ്രമേയം.

മീൻ അവിയൽ
മീൻ അവിയലിന്റെ ആദ്യ സീസണിലെ ആറ് എപ്പിസോഡുകൾ ഒരുമിച്ചാണ് പുറത്തു വിട്ടിരിക്കുന്നത്. അഭിഷേക് നാരായണനാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.അര്‍ച്ചനയുടെ ഭര്‍ത്താവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ അബീഷ് മാത്യുവും ഈസ്റ്റേണും ചേര്‍ന്നാണ് വെബ് പരമ്പരയുടെ നിര്‍മാണം. സച്ചിന്‍ വാര്യര്‍ ആണ് സംഗീതം. ഇതിനു മുൻപ് അർച്ചന ഒരുക്കിയ തൂഫൻ മെയിൽ എന്ന വെബ് സീരീസ് ശ്രദ്ധിക്കപ്പെട്ടിരുന്നു.അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു തൂഫാന്‍ മെയിലിന്റെ പ്രമേയം


Click it and Unblock the Notifications











