twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദി മമ്മൂക്ക, ദീപം തെളിയിക്കലിന് പിന്തുണ പ്രഖ്യാപിച്ച നടന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

    By Midhun Raj
    |

    കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയുമായി നേരത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടിയാണ് ഇതിനെ പിന്തുണച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയിരുന്നത്. കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സമയത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും.

    mammootty-pmmodi-

    ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ സംരംഭത്തില്‍ എല്ലാവരും പങ്കുച്ചേരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിവ. പിന്നാലെ മെഗാസ്റ്റാറിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു താരത്തിന് നന്ദി അറിയിച്ച് അദ്ദേഹം എത്തിയത്. നന്ദി മമ്മൂക്ക, ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടെത് പോലെയുളള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നരേന്ദ്ര മോദി ട്വിറ്റര്‍ പേജില്‍ കുറിച്ചു.

    നേരത്തെ വീടിന് പുറത്തിറങ്ങാതെ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റു താരങ്ങളും ദീപം തെളിയിക്കലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

    സ്റ്റെപ്പുകള്‍ കയറിയിറങ്ങി കഠിനമായ വ്യായാമവുമായി ചാക്കോച്ചന്‍! വൈറലായി ചിത്രംസ്റ്റെപ്പുകള്‍ കയറിയിറങ്ങി കഠിനമായ വ്യായാമവുമായി ചാക്കോച്ചന്‍! വൈറലായി ചിത്രം

    കോവിഡ് 19നെതിരായ ബോധവല്‍ക്കരണ ക്യാംപെയ്നുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരങ്ങളെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു നേരത്തെ പ്രധാനമന്ത്രി ഇതേക്കുറിച്ച് അറിയിച്ചത്. ലോക്ക് ഡൗണില്‍ പൂര്‍ണമായും സഹകരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുളള നന്ദിയും പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

    എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ലോക്ക് ഡൗണ്‍ നടത്തുന്നത്. ലോക് ഡൗണിന് പിന്നാലെ സിനിമാ മേഖല അടക്കമുളളവ നിശ്ചലമായിരുന്നു നിരവധി ചിത്രങ്ങളുടെ റിലീസും ഷൂട്ടിംഗുമെല്ലാം കൊറോണ കാരണം മാറ്റിവെച്ചിരുന്നു. കൂടാതെ രാജ്യത്തെ അധിക തിയ്യേറ്ററുകളും താല്‍ക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്.

    ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല! പുതിയ സിനിമയെക്കുറിച്ച് പ്രിയാ വാര്യര്‍ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല! പുതിയ സിനിമയെക്കുറിച്ച് പ്രിയാ വാര്യര്‍

    English summary
    pm narandra modi says thanks to mammootty for supports lights campaign
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X