ബോളിവുഡ് താരങ്ങളോടൊപ്പം മോദി!! രൺവീർ സിങ്ങിന്റെ സെൽഫി വൈറലാകുന്നു...
പ്രധാനമന്ത്രിയോടൊപ്പമുള്ള താരങ്ങളുടെ ചിത്രം കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
രൺവീർ സിങ്ങ് തന്റെ സഹപ്രവർത്തകർക്കൊപ്പമുളള സെൽഫി ബോളിവുഡിൽ ചർച്ചയാവുകയാണ്. ആ സെൽഫിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. താരങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമുണ്ട്. രൺവീറിനൊപ്പം, രൺബീർ കപൂർ, സിദ്ധാർഥ് മൽഹോത്ര, കരൺ ജോഹർ, വിക്കി കൗശൽ, വരുൺ ധവാൻ, രാജ് കുമാർ റാവൂ, ആലി, എക്ത കപൂർ, ഭൂമി എന്നിവരുമുണ്ട്.

പ്രധാനമന്ത്രിയോടൊപ്പമുള്ള താരങ്ങളുടെ ചിത്രം കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയെ പടുത്തുയർത്തുന്നതിൽ ബോളിവുഡിനുളള പങ്കിനെ കുറിച്ചുള്ള പങ്കിനെനെ കുറിച്ചുള്ള ചർച്ചയാണ് ഈ ചിത്രമെന്ന് കരൺ ജോഹർ കുറിച്ചു. സിനിമ ടിക്കറ്റുകൾക്ക് ഈടാക്കുന്ന ജിഎസ്ടി കുറച്ച സർക്കാർ നടപടിയെ അഭിനന്ദിച്ചു. ഇനിയും ഇത്തരത്തിലുളള നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും താരം വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായി നിൽക്കുന്ന ചിത്രം രൺവീർ സിങ്ങും തന്റെ ഫേസ്ബുകക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമ ടിക്കറ്റുകളുടെ ജിഎസ്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നിർമ്മാതാകകൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ടിക്കറ്റുകളും നിരക്ക് കുറച്ചത്.


Click it and Unblock the Notifications











