കുരുവിയ്‌ക്കു പിന്നാലെ ശിങ്കം
ഹിറ്റ് സംവിധായകന്‍ ധരണി ഒരുക്കിയ കുരുവി പറന്നുയരുന്നതും കാത്തിരിയ്‌ക്കുകയാണ് ഇളയദളപതി വിജയ്. തൃഷ നായികയായെത്തിയ കുരുവി മറ്റൊരു ഗില്ലിയാകുമെന്നാണ് കോളിവുഡിലെ സംസാരം.
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കുരുവിയ്‌ക്കു ശേഷം വിജയ് ഒരിയ്‌ക്കല്‍ കൂടി പ്രഭുദേവയുമായി കൈകോര്‍ക്കുകയാണ്. പോക്കിരി എന്ന ഹിറ്റ് ചിത്രമായിരുന്നു ഇവര്‍ മുമ്പ് ഒന്നിച്ചപ്പോള്‍ പിറന്നത്.
ഇപ്പോള്‍ പോക്കിരിയുടെ ഹിന്ദി പതിപ്പിന്റെ സംവിധാനവുമായി ബന്ധപ്പെട്ട് തിരക്കിലായ പ്രഭുദേവ അത് കഴിഞ്ഞാലുടന്‍ സിങ്കം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്‌ക്കും.
പോക്കിരി പോലെ ഒരു ക്ലീന്‍ എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും സിങ്കമെന്ന് പ്രഭുദേവ പറയുന്നു.


Click it and Unblock the Notifications