ഷൂട്ടിങ്ങിനായി പാര്‍ക്ക് അനുവദിച്ചില്ല, ഒാം ശാന്തി ഒാശാന സംവിധായകനെതിരെ പോലീസ് കേസെടുത്തു
എറണാകുളത്തെ സുഭാഷ് പാര്‍ക്ക് ഷൂട്ടിങ്ങിനായി വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് സംവിധായകന്‍ ജൂഡ് ആന്റണി കൊച്ചി മേയര്‍ സൗമിനി ജെയിനിനെ സമീപിച്ചത്.
ഷൂട്ടിങ്ങിനായി പാര്‍ക്ക് വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ച് മേയറെ യുവസംവിധായകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ മേയര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
എറണാകുളത്തെ സുഭാഷ് പാര്‍ക്ക് ഷൂട്ടിങ്ങിനായി വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് സംവിധായകന്‍ ജൂഡ് ആന്റണി കൊച്ചി മേയര്‍ സൗമിനി ജെയിനിനെ സമീപിച്ചത്. എന്നാല്‍ പാര്‍ക്ക് ഇപ്പോള്‍ ഷൂട്ടിങ്ങിനായി നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് മേയര്‍ അറിയിച്ചത്.

സംവിധായകനെതിരെ പരാതി നല്‍കി
ഷൂട്ടിങ്ങിനായി സ്ഥലം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് തന്നെ സംവിധായകന്‍ ഭീഷണിപ്പെടുത്തിയതായി കൊച്ചി മേയര്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംവിധായകന്‍റെ ആവശ്യം
ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായിട്ടാണ് ജൂഡ് ആന്റണി മേയറെ സമീപിച്ചത്. എന്നാല്‍
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം സുഭാഷ് പാര്‍ക്ക് ഇപ്പോള്‍ ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കുന്നില്ലെന്ന് മേയര്‍ അറിയിച്ചു.

സിനിമയെക്കുറിച്ച് വാദിച്ചു
സിനിമയുടെ ഗുണമേന്‍മയെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ് വാദിച്ചെങ്കിലും ഇതൊന്നും മേയര്‍ ചെവിക്കൊണ്ടില്ല. ഇതിനെത്തുടര്‍ന്നാണ് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്.

നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു
മേയറുടെ പരാതിയില്‍ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജൂഡിനെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേഷനില്‍ ഹാജരാകാനും സംവിധായകനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.


Click it and Unblock the Notifications











