വിജയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
തമിഴ്‌നാട്ടില്‍ തലൈവ ഇനിയും റിലീസ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്താന്‍ നടന്‍ വിജയിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് വിജയും ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ള അണിയറക്കാരും ചേര്‍ന്ന് നിരാഹാരസമരം നടത്താന്‍ പോവുകയാണെന്നകാര്യം പ്രഖ്യാപിച്ചത്. ഇതിന് അനുവാദം ലഭിയ്ക്കുന്നതിനായി വിജയ് ചെന്നൈ പൊലീസ് കമ്മീഷണറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമരത്തിന് തമിഴ്‌നാട് പൊലീസ് വകുപ്പ് അനുമതി നിഷേധിച്ചുവെന്നാണ്.
ചെന്നൈ നഗരത്തില്‍ സമരം നടത്താന്‍ അനുമതി നല്‍കണമെന്ന തലൈവ ടീമിന്റെ അപേക്ഷയാണ് പൊലീസ് തള്ളിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ നഗരത്തില്‍ ഒരുദിവസത്തെ നിരാഹാര സമരം നടത്താനാണ് തലൈവ ടീം അനുമതി തേടിയതെന്നും എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് പതിനാറിനോ പതിനേഴിനോ സമരം നല്‍കാന്‍ അനുമതി നല്‍കണമെന്നാണ് തലൈവ ടീം ആവശ്യപ്പെട്ടിരുന്നത്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
ഓഗസ്റ്റ് 9നാണ് തലൈവ തമിഴ്‌നാട്ടിലൊഴികെ മറ്റെല്ലായിടത്തും റിലീസ് ചെയ്തത്. തമിഴ്‌നാട്ടില്‍ റിലീസ് തീയതിയ്ക്ക് മുമ്പുതന്നെ തലൈവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ബോംബ് വെയ്ക്കുമെന്ന് ഭീഷണിസന്ദേശം വരുകയായിരുന്നു. ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനയായ ഒപ്രസ്ഡ് സ്റ്റുഡന്റ്‌സ് റവല്യൂഷനറി ഫോഴ്‌സ് ആണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യിക്കാന്‍ നായകന്‍ വിജയ് ആവുന്നത്ര കാര്യങ്ങള്‍ ചെയ്തിട്ടിുണ്ട്. എന്നാല്‍ ഒന്നും ഫലം കണ്ടിട്ടില്ല. ഒടുവിലാണ് നിരാഹാരസമരത്തിലൂടെ പ്രതിഷേധിക്കാന്‍ താരവും കൂട്ടരും തീരുമാനിച്ചത്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
തലൈവയിലെ രാഷ്ട്രീയ പരാമര്‍ശങ്ങളാണ് ചിത്രത്തിന് ദുര്‍വിധിയായത്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയത്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
എസ്‌കെആര്‍ കര്‍ണ്‍ എന്നയാളാണ് തലൈവയ്‌ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. മുംബൈയില്‍ ധാരാവിയില്‍ ജീവിച്ചിരുന്ന തന്റെ മുത്തച്ഛന്‍ എസ്എസ് കന്ദസ്വാമി, എസ്എസ്‌കെ രാമസ്വാമി എന്നിവരുടെ ജീവിതകഥയാണ് തലൈവയിലുള്ളതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
ഒരു തമിഴ്ചിത്രം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാതിരിക്കുന്നത് അതിന്റെ സാമ്പത്തിക നേട്ടത്തെ ബാധിയ്ക്കുമെന്നകാര്യത്തില്‍ സംശയം വേണ്ട. തമിഴക സൂപ്പര്‍താരമായ വിജയിയുടെ ചിത്രവും ഇതേ അവസ്ഥയിലാണ്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
തമിഴ്‌നാട്ടില്‍ ഇതുവരെ ചിത്രം റിലീസ് ചെയ്യാത്തതിനെയും വിജയ് ആരാധകരുടെ നീണ്ടുപോകുന്ന കാത്തിരിപ്പിനെയും ചൂഷണം ചെയ്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തലൈവയുടെ വ്യാജ സിഡി തമിഴ്‌നാട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
നായകന്‍ വിജയ് എന്നപോലെ ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരുള്‍പ്പെടെയുള്ളവരെല്ലാം ചിത്രം റിലീസ് ചെയ്യിക്കാനായി കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്.

വിജയിയുടെ നിരാഹാരസമരത്തിന് അനുമതിയില്ല
തലൈവയുടെ വ്യാജ സിഡി തമിഴ്‌നാട്ടില്‍ എവിടെയെങ്കിലും വില്‍ക്കുന്നത് കാണുന്നുണ്ടെങ്കില്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് വിജയ് തന്റെ ആരോധകരോട് അപേക്ഷിച്ചിട്ടുണ്ട്.


Click it and Unblock the Notifications











