»   » നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രതികാരം, മാനസികമായി തകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം; പൊലീസ് നിഗമനം

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രതികാരം, മാനസികമായി തകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം; പൊലീസ് നിഗമനം

By: Rohini
Subscribe to Filmibeat Malayalam

രാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ കൊച്ചിയില്‍ നടിയെ മൂന്നംഗ സംഘം ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവത്തിന് പിന്നില്‍ സിനിമാക്കാരുടെ കൈയ്യുണ്ടോ എന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.

ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്

നടിയോടുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതാദ്യമല്ല നടിയെ ഇവര്‍ പിന്തുടര്‍ന്നെത്തിയതെന്നും, ഇതിന് മുന്‍പ് ഒരു ശ്രമം നടന്നിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചു.

അന്ന് രക്ഷപ്പെട്ടത്

ഇതിന് മുന്‍പ് ഒരു ദിവസം പ്രതികള്‍ നടിയെ പിന്തുടര്‍ന്ന് എത്തിയിരുന്നുവത്രെ. എന്നാല്‍ അന്ന് അപ്രതീക്ഷിതമായി മറ്റൊരാള്‍ നടിയുടെ കാറില്‍ ഉണ്ടായിരുന്നതിനാലാണ് പ്രതികള്‍ പിന്മാറി പോയത് എന്നാണ് റിപ്പോര്‍ട്ട്

മാനസികമായി തകര്‍ക്കുയായിരുന്നു ലക്ഷ്യം

ആക്രമണത്തിന്റെ രീതി നടിയെ മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് തന്നെ ആക്രമണത്തിന്റെ ആഘാതം മാറിയിട്ട് മാത്രം ഇനി നടിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു.

സിനിമയ്ക്കകത്തേക്ക്

ഏറെക്കാലമായി മലയാള സിനിമയില്‍ നടിയ്ക്ക് അവസരം ലഭിയ്ക്കാത്തതിനെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ നടിയോട് തൊഴില്‍പരവും വ്യക്തിപരവുമായ വിദ്വേഷമുള്ളവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

പണം തട്ടുകമാത്രമല്ല ഉദ്ദേശം

ഷൂട്ടിങ് ലൊക്കേഷനില്‍ സ്ഥിരമായി സന്ദര്‍ശിച്ചവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് നിഗമവത്തില്‍ എത്തിയിരുന്നു. വ്യക്തമായ ഗൂഢാലോചനയും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഉദ്ദേശമെങ്കില്‍ ദീര്‍ഘനേരം ഉപദ്രവിക്കാതെ ചിത്രങ്ങള്‍ പകര്‍ത്തിയേനെ എന്നാണ് പൊലീസിന്റെ അനുമാനം.

പ്രതികാരം ചെയ്തതോ?

സംഭവ സമയത്ത് പ്രതികള്‍ തമ്മിലുള്ള സംസാരം, ഫോണിലൂടെയുള്ള വിവരം കൈമാറല്‍ എന്നിവ സംബന്ധിച്ചു ലഭിച്ച വിവരങ്ങള്‍ പ്രകാരം അക്രമം പ്രതികാര നടപടിയുടെ ഭാഗമാണെന്നാണ് പൊലീസ് കരുതുന്നത്.

English summary
Police doubted that it was a revenge on actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam