»   » ദിലീപേട്ടനോടുള്ള സ്‌നേഹം, വിശ്വാസം; നടിക്കെതിരായ പരാമര്‍ശം നടത്തിയ അജു വര്‍ഗീസിനെ ചോദ്യം ചെയ്യുന്നു!

ദിലീപേട്ടനോടുള്ള സ്‌നേഹം, വിശ്വാസം; നടിക്കെതിരായ പരാമര്‍ശം നടത്തിയ അജു വര്‍ഗീസിനെ ചോദ്യം ചെയ്യുന്നു!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ച അജു വര്‍ഗീസും സലിം കുമാറും സോഷ്യയില്‍ മീഡിയയില്‍ നിന്ന് കേള്‍ക്കാനായി ഇനി ഒന്നും മുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ ഇരുവര്‍ക്കും ഫേസ്ബുക്ക് പോസ്റ്റു വരെ പിന്‍വലിക്കേണ്ടി വന്നു.

ദിലീപിന്റെ അറസ്റ്റിന് ശേഷം അജു വര്‍ഗീസിനെ പ്രേക്ഷകര്‍ തിരക്കുന്നുണ്ട്. ആള്‍ എവിടെ പോയി എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. അജു വര്‍ഗീസ് എവിടെയും പോയിട്ടില്ല. നടിക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ അജു വര്‍ഗീസിനെയും പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കളമശേരി സിഐ ഓഫീസില്‍ ഇന്നു രാവിലെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചത്.

കേസെടുത്തിരുന്നു

ആക്രമിക്കപ്പെട്ട നടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തിരുന്നു. നടിയുടെ പേര് പരാമര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്.

അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പറഞ്ഞത്

ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ചു എന്ന് പറയുന്ന ക്രിമിനലുകളുടെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്. ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണെന്നും അജു വര്‍ഗീസ് ആഞ്ഞടിച്ചു.

സലിം കുമാറിന്റെ പ്രതികരണം

ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് കുടുങ്ങിയപ്പോള്‍ സലിം കുമാറും നടന് പിന്തുണയുമായി എത്തിയിരുന്നു. സംവിധായകന്‍ നാദിര്‍ഷയെയും അനുകൂലിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് പിന്‍വലിച്ചു

ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സലിം കുമാര്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചു. നടിക്കെതിരായുള്ള പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ചുക്കൊണ്ട് പിറ്റേന്ന് വീണ്ടും പോസ്റ്റിടുകയുണ്ടായി.

English summary
Police questioning Aju Varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam