twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീടു ആരോപണത്തില്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി പോലീസ്,ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

    By Midhun Raj
    |

    ദളിത് ആക്ടിവിസ്റ്റായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി പോലീസ്. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പ്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപ്പത്രത്തില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പോലീസ് കല്‍പ്പറ്റ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.

    vinayakan

    കല്‍പ്പറ്റ സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെയുളളത്. ഇക്കഴിഞ്ഞ ജൂണ്‍ 20നായിരുന്നു കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ ഹാജരായ നടനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. കേസിലെ പരാതിക്കാരിയെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയോടെയാണ് ജാമ്യത്തില്‍ വിട്ടത്.

    മാമാങ്കത്തിന് പിന്നാലെ പൊളിച്ചടുക്കാന്‍ മെഗാസ്റ്റാറിന്റെ ഷൈലോക്ക്! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെമാമാങ്കത്തിന് പിന്നാലെ പൊളിച്ചടുക്കാന്‍ മെഗാസ്റ്റാറിന്റെ ഷൈലോക്ക്! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ

    ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഫോണില്‍ വിളിച്ച യുവതിയോട് അശ്ലീല ചുവയോടെ നടന്‍ സംസാരിച്ചതായാണ് പരാതി. അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും യുവതി പോലീസിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിലെ ആ ശബ്ദം തന്റെതാണെന്ന് തുടര്‍ന്ന് വിനായകന്‍ സമ്മതിക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506, 294 വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുളളത്. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    ബാഗ്മതിക്ക് പിന്നാലെ സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി! പിറന്നാള്‍ ദിനത്തില്‍ നിശബ്ദം ടീസര്‍ബാഗ്മതിക്ക് പിന്നാലെ സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി! പിറന്നാള്‍ ദിനത്തില്‍ നിശബ്ദം ടീസര്‍

    English summary
    Police Submitted Charge Sheet Against Vinayakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X