ലാലിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ല: പൊലീസ്

2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നും ഇല്ലെങ്കില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് അറിയിച്ചിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ താരത്തിന് അനുമതിയില്ലെന്ന് വ്യക്തമായി. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് തെളിയുകയും ചെയ്തു. എന്നിട്ടും ലാലിനെതിരെ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് അനില്‍ കുമാര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.
ആനക്കൊമ്പാണെന്ന് സംശയമുയര്‍ന്ന വസ്തു കസ്റ്റഡിയിലെടുക്കേണ്ടതിന് പകരം അത് ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ച നടപടി വിവാദമായിരുന്നു. ലാലിനെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ നടനും വനംമന്ത്രിയുമായ ഗണേഷ് കുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ആദ്യ പേജില്‍
ലാലിനെതിരായ കേസ്: നടപടി വൈകുന്നു


Click it and Unblock the Notifications











