»   » കൊല്ലത്ത് ബലാത്സംഗം ചെയ്യപ്പെട്ട ബാലനടിയെ സിപിഎം നേതാവിന്റെ മകന് എത്തിച്ചുകൊടുത്തത് സീരിയല്‍ നടിയോ?

കൊല്ലത്ത് ബലാത്സംഗം ചെയ്യപ്പെട്ട ബാലനടിയെ സിപിഎം നേതാവിന്റെ മകന് എത്തിച്ചുകൊടുത്തത് സീരിയല്‍ നടിയോ?

Posted By: Kishor
Subscribe to Filmibeat Malayalam

പ്രമുഖയായ ഒരു നടി കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഷോക്കിലാണ് സിനിമാരംഗം. ഇതിന്റെ അന്വേഷണം എങ്ങുമെത്താതെ പോലീസ് വട്ടം കറങ്ങുകയാണ്. ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു നടിയെ കൊല്ലത്ത് കൂട്ടബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ബാലനടിയെ പീഡിപ്പിച്ചയാള്‍ക്ക് സഹായം ചെയ്തുകൊടുത്തത് ഒരു സീരിയല്‍ നടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also: ഭാര്യയെക്കൊണ്ട് 9 വയസ്സുകാരന്‍ മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: യോഗി ആദിത്യനാഥിനൊപ്പം അര്‍ധനഗ്നയായ ഒരു സുന്ദരി? ആ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പിന്നില്‍!!

സംഭവം നടന്നത് ഇങ്ങനെ

14കാരിയായ പെണ്‍കുട്ടിയാണ് കൊല്ലത്ത് ലൈംഗിക പീഡനത്തിന് ഇരയായത്. സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷം അഞ്ച് പേര്‍ ചേര്‍ന്നാണത്രെ കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രാഷ്ട്രീയ നേതാവിന്റെ മകനും ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

സി പി എം നേതാവിന്റെ മകനോ

പ്രദേശത്തെ പ്രമുഖനായ ഒരു സി പി എം നേതാവിന്റെ മകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് അറിയുന്നത്. ഫൈസല്‍ എന്ന് പേരുള്ള ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സി പി എം നേതാവിന്റെ മകനാണ് ഫൈസല്‍.

കൊണ്ടുപോയത് സീരിയല്‍ നടി

കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മുമ്പ് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. ഇവന്റ് മാനേജുമെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കുട്ടി എന്നാണ് വിവരം. കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത് ഒരു സീരിയല്‍ നടിയാണത്രെ.

ആരാണാ സീരിയല്‍ നടി

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയമുള്ള ഒരു നടിയാണത്രെ ഇവര്‍. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ സംഭവിച്ചത്

കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. തന്നെ അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.

സംഭവം നടന്നത് എപ്പോള്‍

ഒരു മാസം മുമ്പാണ് പരാതിക്കിടയായ സംഭവം നടന്നത്. 18നാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുള്ളത് കൊണ്ടാണ് ഇതെന്നാണ് ആരോപണം.

പരാതി ഒതുക്കാന്‍ ശ്രമം

മാര്‍ച്ച് പതിനെട്ടാം തീയതിയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന വനിതാ സി ഐ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ലത്രെ.

ഒരാള്‍ പിടിയില്‍

പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്ന നിര്‍ദേശം നല്‍കി പെണ്‍കുട്ടിയുടെ വീട്ടുകാരെ വിട്ടയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ പിടികൂടുകയായിരുന്നു. പ്രദേശത്തെ സി പി എം നേതാവിന്റെ മകനാണ് ഇയാള്‍.

കൊച്ചിയില്‍ നടിക്ക് സംഭവിച്ചത്

ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി വരുമ്പോഴാണ് പ്രമുഖ നടിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവലര്‍ നടിയുടെ കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റുകയും അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.

ഗൂഡാലോചന നടത്തിയത്

കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ പിന്നീട് ഒഴിവാക്കുകയായിരുന്നു.

നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചു എന്നും ഇതിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം എന്നുമാണ് കരുതുന്നത്. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്.

ബ്ലാക്ക് മെയിലിംഗിന് ശ്രമം

അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.

വാര്‍ത്തകള്‍ പല വിധം

നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോഴും പുറത്ത് വരുന്നത്. നടിയുടെ പേര് പറഞ്ഞും പറയാതെയുമാണ് ഈ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇപ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

English summary
Police arrest political leader's relative in child actress molestation case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam