»   » സേതു ലക്ഷ്മിയുടെ മകന് വൃക്ക ദാനത്തിന് നടി പൊന്നമ്മ ബാബു! ഇതാണ് ശരിക്കും സന്മനസെന്ന് പറയുന്നത്!!

സേതു ലക്ഷ്മിയുടെ മകന് വൃക്ക ദാനത്തിന് നടി പൊന്നമ്മ ബാബു! ഇതാണ് ശരിക്കും സന്മനസെന്ന് പറയുന്നത്!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
    സേതു ലക്ഷ്മിയുടെ മകന് വൃക്ക ദാനത്തിന് നടി പൊന്നമ്മ ബാബു | #SethuLakshmi

    അമ്മ വേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സേതു ലക്ഷ്മി. അടുത്തിടെ കേരളക്കരയില്‍ വലിയൊരു സങ്കടക്കടലായി തീര്‍ന്നിരിക്കുകയാണ് സേതുലക്ഷ്മി. ഇരുവൃക്കകളും തകരാറിലായ മകന് വേണ്ടി വലിയൊരു അപേക്ഷയുമായിട്ടായിരുന്നു നടി രംഗത്തെത്തിയത്.

    ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ്ക്ക് നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു സേതുലക്ഷ്മിയുടെ ആവശ്യം. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയ്ക്കുള്ളിലും പുറത്തുമായി നിരവധി ആളുകളായിരുന്നു സേതുലക്ഷ്മിയ്ക്കും കുടുംബത്തിനും സഹായവുമായി എത്തിയിരുന്നത്. അതില്‍ ശ്രദ്ധേയം നടി പൊന്നമ്മ ബാബുവാണ്. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്.

    സേതുലക്ഷ്മിയുടെ അപേക്ഷ

    കോമഡി പരിപാടികള്‍ക്ക് പോയി കൊണ്ടിരുന്ന നടി സേതുലക്ഷ്മിയുടെ മകന്‍ കിഷേറിന് ഇരുവൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റി വെക്കുക അല്ലാതെ മറ്റ് വഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. 14 വര്‍ഷത്തിനിടെ അഞ്ചാറ് ആശുപത്രികളെങ്കിലും ഞാനും അവനും കയറി ഇറങ്ങിയിട്ടുണ്ട്. ചികിത്സാ ചിലവ് കൈയില്‍ നില്‍ക്കാതെ വന്നതോടെ പല ആശുപത്രികളില്‍ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. എന്നും നടി സേതുലക്ഷ്മി പറഞ്ഞിരുന്നു.

    സഹായവുമായി നിരവധി പേര്‍

    ഫേസ്ബുക്ക് വഴി വൈറലായ സേതുലക്ഷ്മിയുടെ വീഡിയോ കണ്ടതോടെ സിനിമയ്ക്കുള്ളില്‍ നിന്നും അല്ലാതെയും നിരവധി ആളുകളായിരുന്നു സഹായവുമായി എത്തിയത്. നിങ്ങളുടെ എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ലഭിച്ചതോടെ മകനെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണെന്നും സേതുലക്ഷ്മി വ്യക്തമാക്കിയിരുന്നു.

    പൊന്നമ്മ ബാബുവിന്റെ നല്ല മനസ്

    സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ സമ്മതം അറിയിച്ച് മൂന്ന് പേരാണ് രംഗത്തെത്തിയത്. അതിലൊരാള്‍ നടി പൊന്നമ്മ ബാബു ആണെന്നുള്ളതാണ് ശ്രദ്ധേയം. മകന് വേണ്ടി കണ്ണീര്‍ വാര്‍ത്തിരുന്ന സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് പൊന്നമ്മ ബാബുവിന്റെ വിളി എത്തുന്നത്. ഇക്കാര്യം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്.

    വൃക്ക നല്‍കാന്‍ തയ്യാറാണ്

    ' ചേച്ചി പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും. എന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞിരുന്നത്.

    ഇതൊരു ഔദാര്യമല്ല

    ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എ്‌ന് പറഞ്ഞ് വലുതാക്കരുതേ, വാര്‍ത്തയാക്കാന്‍ മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ എനിക്ക് ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ.. അതെനിക്ക് സഹിക്കാനായില്ല.

    എത്രയും വേഗം ഓപ്പറേഷന്‍

    ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം ഓപ്പറേഷന്‍ നടത്തണമെന്നാണ് പറയുന്നത്. അതിന് വേണ്ടി ഇറങ്ങി തിരിക്കുമ്പോള്‍ കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും കരുതി വെച്ചിരിക്കണമെന്നാണ് പറഞ്ഞിരുന്നത്. അല്ലെങ്കില് ഈ ചെയ്തതൊക്കെ വെറുതേയാകുമത്രേ. നടി പൊന്നമ്മ ബാബു ഉള്‍പ്പെടെ മൂന്ന് പേര്‍ വൃക്ക കൊടുക്കാന്‍ തയ്യാറായി വന്നതോടെ എല്ലാം ചെലവ് കൂടി 25 ലക്ഷത്തില്‍ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു.

    English summary
    Ponnamma Babu ready to donate her Kidney to Sethulakshmi's son

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more