»   » കഥ ഇഷ്ടപ്പെടാത്തത് കൊണ്ട് മമ്മൂട്ടി ഉപേക്ഷിച്ച ചിത്രം സുരേഷ് ഗോപി എടുത്തു, എന്നിട്ടെന്തുണ്ടായി??

കഥ ഇഷ്ടപ്പെടാത്തത് കൊണ്ട് മമ്മൂട്ടി ഉപേക്ഷിച്ച ചിത്രം സുരേഷ് ഗോപി എടുത്തു, എന്നിട്ടെന്തുണ്ടായി??

By: Rohini
Subscribe to Filmibeat Malayalam

പുതുമുഖ സംവിധായകര്‍ക്ക് എന്നും അവസരം നല്‍കുന്ന നടനാണ് മമ്മൂട്ടി. അത് ഇന്ന് മാത്രമല്ല, അന്നും അങ്ങനെയായിരുന്നു. പുതിയ സംവിധായകരില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് മമ്മൂട്ടി പറയുക.

37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംതൃപ്തനല്ല എന്ന് മമ്മൂട്ടി, എന്തുകൊണ്ട്...?

എന്നാല്‍ പുതുമുഖ സംവിധായകരായാലും, മുതിര്‍ന്ന സംവിധായകരായാലും കഥ മമ്മൂട്ടിയ്ക്ക് താത്പര്യമുള്ളതായിരിയ്ക്കണം. താത്പര്യമില്ലെങ്കില്‍ അത് തുറന്ന് പറയുകയും ചെയ്യും.

അലിഅക്ബര്‍ വന്നത്

മനോജ് കെ ജയനെ നായകനാക്കി മാമലകള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് അലി അക്ബര്‍. തിലകനെ ഇരട്ടവേഷത്തില്‍ അവതരിപ്പിച്ച മുഖമുദ്രയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമായിരുന്നു അലി അക്ബറിന്റെ മനസ്സില്‍. അങ്ങനെ മമ്മൂട്ടിയെ കാണാനെത്തി.

മമ്മൂട്ടിയ്ക്ക് കഥ ഇഷ്ടപ്പെട്ടില്ല

ക്ഷമിച്ചു എന്നൊരു വാക്ക്, കഥ ഇതുവരെ, ഉപഹാരം തുടങ്ങിയ ചിത്രങ്ങളുടെ കഥാകാരന്‍ എഴുതിയ പൊന്നുച്ചാമി എന്ന ചിത്രത്തിന്റെ തിരക്കഥയുമായിട്ടാണ് അലിഅക്ബര്‍ മമ്മൂട്ടിയെ വന്നു കണ്ടത്. എന്നാല്‍ മമ്മൂട്ടിയ്ക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല.

സുരേഷ് ഗോപി വന്നു

വ്യത്യസ്തമായിരുന്ന ഒരു കഥാപാത്രമായിരുന്നിട്ട് കൂടെ പൊന്നുച്ചാമിയിലെ വേഷം മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഒടുവില്‍ പകരക്കാരനായി സുരേഷ് ഗോപി എത്തി.

എട്ടുനിലയില്‍ പൊട്ടി

സുരേഷ് ഗോപി ചെറിയ നായക വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന സമയമായിരുന്നു അത്. പൊന്നുച്ചാമി എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപി ഏറ്റെടുത്ത് ചെയ്തത്. എന്നാല്‍ ചിത്രം എട്ടു നിലയില്‍ പൊട്ടി.

English summary
Ponnuchami was rejected by Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam