മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ആടിപ്പാടിയ ആ നായിക! കാമുകനൊപ്പം അവധിയാഘോഷിച്ച് പൂജ ബത്ര! കാണൂ!

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമെല്ലാം തിളങ്ങി നിന്ന നായികമാരിലൊരാളാണ് പൂജ ബത്ര. ബോളിവുഡില്‍ വരെ വരവറിയിച്ച താരത്തിന് മലയാളത്തില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. മേഘം, ചന്ദ്രലേഖ, ദൈവത്തിന്റെ മകന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഈ താരം മലയാളി മനസ്സില്‍ ചേക്കേറിയത്. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആസൈ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു പൂജ അരങ്ങേറിയത്. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ താരത്തെ തേടിയെത്തിയത്.

വൈവിധ്യമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയില്‍ 2003 ല്‍ സോനു എസ് അലുവായിയയും പൂജയും തമ്മിലുള്ള വിവാഹം നടന്നിരുന്നു. 2011 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമായിരുന്നു. 2017 ല്‍ റിലീസ് ചെയ്ത മിറര്‍ ഗെയിം എന്ന സിനിമയായിരുന്നു പൂജയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. താന്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്ന ചിത്രങ്ങളായിരുന്നു അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്.

Pooja Batra

പ്രാണപ്രിയനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ജീവിതം ആഘോഷമാണെന്നും പൂജ കുറിച്ചിരുന്നു. കാമുകന്റെ കൈ മാത്രമുള്ള ഫോട്ടോയായിരുന്നു പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് ആരാണ് കാമുകനെന്ന് ചോദിച്ച് ആരാധകരെത്തിയത്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ നടന്‍ നവാബ് ഷാ പൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ പ്രണയനായകനും പരസ്യമാവുകയായിരുന്നു. ഗോവയിലെ അവധിയാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

View this post on Instagram

ONE .❤️🦋

A post shared by Nawab Shah (@nawwabshah) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X