ഒരു വേര്‍പിരിയലിനു കൂടി സിനിമാ ലോകം സാക്ഷി ആകുന്നു
അങ്ങനെ ഒരു വേര്‍പിരിയലിനു കൂടി സിനിമാ ലോകം സാക്ഷി ആകുക ആണ്. ആരാണെന്ന് അല്ലേ.., ഇന്ത്യന്‍ ചലച്ചിത്ര താരം പൂജാ ഭട്ട് ആണ് അടുത്ത ഇര. പതിനൊന്ന് വര്‍ഷം നീണ്ടു നിന്ന മനോഹരമായ ദാമ്പത്യ ജീവിതത്തിനു ഒടുവിലാണ് ഈ നടിക്കും ഇങ്ങനെ ഒരു മോഹം തോന്നിയത്. വേര്‍പിരിയലിന്റെ സംസ്ഥാന സമ്മേളനം നടക്കുന്ന സിനിമാ ലോകത്തിനു വിവാഹ മോചന പട്ടികയില്‍ പൂജാ ഭട്ടിന്റെ പേരു കൂടി എഴുതി ചേര്‍ക്കാം.
ട്വിറ്ററിലൂടെ ആണ് താരം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. വി.ജെയായ മനീഷ് മഘീജ ആയിരുന്നു പൂജയുടെ ഭര്‍ത്താവ്. പരസ്പര ധാരണയോടെ ആണ് വേര്‍പിരിയുന്നതെന്നാണ് താരം അറിയിച്ചത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ മകളാണ് പൂജാ ഭട്ട്. ബോളിവുഡ് യുവ താരം ആലിയ ഭട്ട് പൂജയുടെ സഹോദരി ആണ്.

1989ല്‍ ആണ് പൂജ സിനിമാ ലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്. നരാസ്, ബോര്‍ഡര്‍, ചോര്‍ ഓര്‍ ചാന്ദ് എന്നിവയാണ് പൂജയുടെ ശ്രദ്ധേ യമായ ചിത്രങ്ങള്‍. പാപ്പ് സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് മനീഷ് മഘീജയെ പൂജ പരിചയപ്പെടുന്നത്. തുടര്‍ന്ന് 2003ല്‍ ഇരുവരുടെയും വിവാഹം നടന്നു. വിവാഹത്തിനു ശേഷം സിനിമാ ലോകത്തോട് വിടപറയുകയായിരുന്നു.
ഒരു നായിക മാത്രം ആയിരുന്നില്ല പൂജാ ഭട്ട്. ഒരു സംവിധായകയും, നിര്‍മ്മാതാവും കൂടിയായിരുന്നു. സണ്ണി ലിയോണ്‍ നായികയായെത്തിയ ജിസം 2 പൂജ ഭട്ട് സംവിധാനം ചെയ്ത ചിത്രം ആണ്.


Click it and Unblock the Notifications











