»   » പ്രഭാസിന്റെ അടുത്ത ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു: ആരാണെന്നറിയേണ്ടേ! കാണാം

പ്രഭാസിന്റെ അടുത്ത ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു: ആരാണെന്നറിയേണ്ടേ! കാണാം

Written By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ താരമൂല്യം ഉയര്‍ന്ന താരമാണ് പ്രഭാസ്.ബാഹുബലിക്കായി തന്റെ കരിയറിലെ അഞ്ചു വര്‍ഷമാണ് താരം മാറ്റിവെച്ചിരുന്നത്. ബാഹുബലിയ്ക്ക ശേഷം സുജീത് റെഡ്ഢി സംവിധാനം ചെയ്യുന്ന സഹോ എന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. ബിഗ്ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റു സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

എന്‍ജികെയ്ക്ക് ശേഷമുളള സൂര്യയുടെ 37ാമത് ചിത്രം ഈ സംവിധായകനോടൊപ്പം


ബാഹുബലിയുടെ പുതിയ ചിത്രത്തിനായി ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജൂലായില്‍ ആണ് ആരംഭിക്കുക. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം തെലുങ്ക് ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക.


prabhas

പ്രഭാസിന്റെ ആരാധകര്‍ക്കു ഒന്നടങ്കം ഇരട്ടി മധുരം നല്‍കുന്ന വാര്‍ത്തയായിരുന്നു സഹോയ്ക്കു ശേഷമുളള നടന്റെ പുതിയ ചിത്രം.ചിത്രത്തിന്റെ താരനിര്‍ണയം നടന്നു കൊണ്ടിരിക്കെ പ്രഭാസിന്റെ നായിക ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ നായികയെ അണിയറപ്രവര്‍ത്തകര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.


prabhas pooja

ഡിജെ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായി എത്തിയ പൂജാ ഹെഗ്ഡയാണ് പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ നായികയാവുന്നത്. ഹൃത്വിക്ക് റോഷന്റെ മോഹന്‍ജദാരോ എന്ന ഹിന്ദി ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുളള താരമാണ് പൂജ ഹെഗ്‌ഡെ. മുന്‍പ് ജീവയുടെ നായികയായി മുഖംമൂടി എന്ന തമിഴ് ചിത്രത്തില്‍ പൂജ അഭിനയിച്ചിരുന്നു.


കിടക്ക പങ്കിട്ട് ദിവസങ്ങൾ കഴിയുമ്പോൾ അത് മറക്കും! കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് നടി


മമ്മൂട്ടിയും പൃഥ്വിയും മാത്രമല്ല ദിലീപും, വിഷു ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കും? ആര് നേടും?

English summary
pooja hegde to star opposite prabhas in upcomingmovie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam