bahubali: ബാഹുബലിയെ വിവാഹം കഴിക്കണമെന്ന് തെന്നിന്ത്യന്‍ നടി: ആരാണെന്നറിയേണ്ടെ! കാണാം

By Midhun

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമയില്‍ താരമൂല്യം ഉയര്‍ന്ന നടനാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രഭാസിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ബാഹബലിയുടെ വിജയം പ്രഭാസിന് ഇന്ത്യയിലൊട്ടാകെ നിരവധി ആരാധകരെ നേടിക്കെടാുത്തിരുന്നു. ബാഹുബലിയുടെ ഗംഭിര വിജയത്തിന് ശേഷം പ്രഭാസിന്റെ വിശേഷ്ങ്ങള്‍ തിരക്കാനായിരുന്നു എല്ലാവരും തിടുക്കം കൂട്ടിയിരുന്നത്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് സഹോ.

സുജീത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രഭാസിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിത്രത്തിലെ നായികയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. ബാഹുബലിയിലെ നായിക അനുഷ്‌ക ഷെട്ടി തന്നെ സഹോയിലും പ്രഭാസിന്റെ നായികയായി എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. അവസാനം ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി നറുക്കു വീണത് ബോളിവുഡിലെ യുവനടിമാരില്‍ പ്രശസ്തയായ ശ്രദ്ധ കപൂറിനായിരുന്നു.ബാഹുബലിയുടെ വിജയത്തിനു ശേഷം പ്രഭാസിന്റെ വിവാഹം അടുത്ത് തന്നെ നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ബാഹുബലി പ്രഭാസ്

ബാഹുബലി പ്രഭാസ്

ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രം പുറത്തിറങ്ങുന്നത് വരെ പ്രഭാസ് എന്ന നടനെ തെലുങ്ക് പ്രേക്ഷകര്‍ക്ക് മാത്രമായിരുന്നു പരിചയമുണ്ടായിരുന്നത്. 2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് തന്റെ അഭിനയി ജീവിതത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് രാഘവേന്ദ്ര, വര്‍ഷം, ബില്ല.മിസ്റ്റര്‍ പെര്‍ഫക്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റെതായി പുറത്തിറങ്ങിയിരുന്നു.2004ല്‍ പ്രഭാസിന്റെതായി പുറത്തിറങ്ങിയ ചിത്രമായ വര്‍ഷം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. ശോഭന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ത്രിഷയായിരുന്നു പ്രഭാസിന്റെ നായികയായി എത്തിയിരുന്നത്. തെലുങ്കില്‍ ഹിറ്റായ ഈ ചിത്രം തമിഴില്‍ മഴൈ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു.വര്‍ഷത്തിന്റെ തമിഴ് പതിപ്പില്‍ ജയം രവിയും ശ്രിയാ ശരണുമായിരുന്നു മുഖ്യ വേഷത്തിലെത്തിയിരുന്നത്.

കരിയറില്‍ വഴിത്തിരിവായ ബാഹുബലി

കരിയറില്‍ വഴിത്തിരിവായ ബാഹുബലി

ബാഹുബലി പുറത്തിറങ്ങുന്നതിന് മുന്‍പ് മഗദീര,ഈച്ച തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരെ വിസമയിപ്പിച്ച സംവിധായകനായിരുന്നു എസ് എസ് രാജമൗലി. രണ്ടു ചിത്രങ്ങളും തന്ന പുതിയ കാഴ്ചാനുഭവമായിരുന്നു രാജമൗലിയുടെ ബാഹുബലി കാണാനും ആളുകളെ പ്രേരിപ്പിച്ചിരുന്നത്. ബാഹുബലിയ്ക്കായി പ്രഭാസിനെ രാജമൗലി പ്രഖ്യാപിച്ച ശേഷമാണ് താരം ഇന്ത്യയൊട്ടാകെ അറിയപ്പെട്ടു തുടങ്ങിയത്. മഗദീരയിലൂടെ രാംചരണ്‍ സൂപ്പര്‍താരമായതു പോലെ പ്രഭാസും ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെടുമെന്ന് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നു.ബാഹുബലിയ്ക്കായി തന്റെ കരിയറിലെ അഞ്ചു വര്‍ഷമായിരുന്നു പ്രഭാസ് മാറ്റിവെച്ചിരുന്നത്.

വിവാഹ വാര്‍ത്തകള്‍

വിവാഹ വാര്‍ത്തകള്‍

ബാഹുബലിയുടെ ഗംഭീര വിജയത്തിനു ശേഷം പ്രക്ഷകര്‍ക്കെല്ലാം തന്നെ പ്രഭാസിനോടും അനുഷ്‌കയോടുമുളള ഇഷ്ടം കൂടിയിരുന്നു. ബാഹുബലിയും ദേവസേനയുമായിട്ടുളള ഇരുവരുടെയും പ്രകടനം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇരുവരും ജീവിതത്തിലും ഉടന്‍ ഒരുമിക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. അടുത്തിടെ അനുഷ്‌ക കേന്ദ്രകഥാപാത്രമായി എത്തിയ ബാഗ്മതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രഭാസ് സന്ദര്‍ശനം നടത്തിയതും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സന്ദര്‍ശനം ഇരുവരുടെയും ബന്ധം എത്രമാത്രമുണ്ടെന്നതിന്റെ തെളിവാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.ഇടയ്ക്ക് ഈ വാര്‍ത്തകള്‍ കണ്ട് തങ്ങള്‍ തമ്മിലുളള വിവാഹകാര്യം പ്രഭാസും അനുഷ്‌കയും നിഷേധിച്ചിരുന്നു.എന്നാല്‍ തുടര്‍ന്നു ഇരുവരും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്

പ്രഭാസിന് ലഭിച്ച പ്രണയാഭ്യര്‍ത്ഥനകള്‍

പ്രഭാസിന് ലഭിച്ച പ്രണയാഭ്യര്‍ത്ഥനകള്‍

ബാഹുബലിയ്ക്ക് ശേഷം നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ ലഭിച്ച താരമാണ് പ്രഭാസ്. മറ്റു നടിമാരെല്ലാം തന്നെയും പ്രഭാസിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന തരത്തില്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കണ്ട് പ്രതികരിക്കാന്‍ പ്രഭാസ് തയ്യാറായിരുന്നില്ല. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലും മറ്റുമായിരുന്ന പ്രഭാസ് അതിലേക്കായിരുന്നു ശ്രദ്ധ തിരിച്ചിരുന്നത്. ദിവസേന നിരവധി പ്രണയ ലേഖനങ്ങള്‍ തനിക്ക് വരാറുണ്ടെന്ന് പ്രഭാസ് പറഞ്ഞിരുന്നു.അതിന് ശേഷം നിരവധി നടിമാരെ വെച്ചുളള പ്രഭാസിന്റെ വിവാഹ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്.

പൂജ ജവേരിക്ക് പ്രഭാസിനെ വേണം

പൂജ ജവേരിക്ക് പ്രഭാസിനെ വേണം

ഇപ്പോള്‍ ഒരു ദക്ഷിണേന്ത്യന്‍ നടി പ്രഭാസിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ്.നിരവധി തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് പൂജ ജാവേരിയാണ് ബാഹുബലിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച രംഗത്തുവന്നിരിക്കുന്നത്. തെലുങ്കില്‍ ഭം ബോലെനാഥ് എന്ന ചിത്രത്തിലൂടെയാണ് പൂജ ശ്രദ്ധേയയാവുന്നത്. ബാഹുബലി കണ്ട് പ്രഭാസിന്റെ കടുത്ത ആരാധികയായി മാറിയ പൂജയ്ക്ക് പിന്നീട് താരത്തിന്റെ വിശേഷങ്ങളറിയാനായിരുന്നു താല്‍പര്യം. നിരവധി പെണ്‍കുട്ടികള്‍ പ്രണയാഭ്യാര്‍ത്ഥനയുമായി രംഗത്തു വരുന്നതിനിടെയാണ് പൂജയും പ്രഭാസിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X