»   » കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും കിടിലനാക്കി! ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്?

കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും കിടിലനാക്കി! ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്?

Written By:
Subscribe to Filmibeat Malayalam
പൂമരം കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി 1983, ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമകള്‍ സംവിധാനം ചെയ്ത് ഹിറ്റാക്കിയതിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് പൂമരം. നിരവധി റിലീസ് തീയ്യതികള്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ മാര്‍ച്ച് 15 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്നു എന്നതായിരുന്നു സിനിമയുടെ പ്രത്യേകതകളിലൊന്ന്.

സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ!!

കാളിദാസിന് കാര്യമായ നായകപട്ടം ഒന്നും തന്നെ എബ്രിഡ് കൊടുത്തിരുന്നില്ല. എന്നാല്‍ മികച്ചൊരു സിനിമയുടെ ഭാഗമാക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ മാത്രം 120 തിയറ്ററുകളിലാണ് പൂമരം പ്രദര്‍ശനത്തിനെത്തിയത്. വലിയ പ്രമോഷന്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും സിനിമയുടെ തുടക്കം മോശമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം ബോക്‌സോഫീസില്‍ നിന്നും സിനിമയുടെ കളക്ഷന്‍ ഇങ്ങനെയാണ്..


പൂമരം പൂത്തു

കാളിദാസ് ജയറാമിന്റെ പൂമരം ഈ നൂറ്റാണ്ടിലെങ്കിലും റിലീസിനെത്തുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കിട്ടിയിരിക്കുകയാണ്. 2018 മാര്‍ച്ച് 18 ന് പൂമരം തിയറ്ററുകളിലേക്ക് എത്തി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആദ്യ രണ്ട് സിനിമകളെക്കാള്‍ മികച്ച അഭിപ്രായമാണ് പൂമരത്തിന് കിട്ടിയത്. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ കാളിദാസിന് വലിയ നായകപട്ടമൊന്നും സംവിധായകന്‍ കൊടുത്തിരുന്നില്ല. എന്നാല്‍ താരപുത്രന് തന്റെ കഴിവ് പ്രകടമാക്കാനുള്ള വലിയൊരു അവസരം തന്നെയായിരുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പ് മോശമായിട്ടില്ല. പൂമരത്തിന് നല്ല പ്രതികരണം തന്നെയായിരുന്നു തുടക്കം മുതല്‍ കിട്ടിയിരുന്നത്. ബോക്‌സോഫീസിലും സാന്നിധ്യമറിയിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.


പൂമരത്തിന്റെ റിലീസ്

കേരളത്തില്‍ മാത്രം 120 തിയറ്ററുകളിലാണ് പൂമരം പ്രദര്‍ശനത്തിനെത്തിയത്. ഒപ്പം കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയുടെ പ്രദര്‍ശനം തുടങ്ങിയിരുന്നു. ആദ്യദിനം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 25 ഷോ ആയിരുന്നു പൂമരത്തിന് കിട്ടിയരുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മള്‍ട്ടിപ്ലെക്‌സിലും പൂമരത്തിന് മികച്ച തുടക്കമാണ്. പരീക്ഷകാലം ആയിരുന്നിട്ട് കൂടി സിനിമ റിലീസ് ചെയത് ദിവസം 5.23 ലക്ഷമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. വരും ദിവസങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ പൂമരം വലിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ രണ്ടാം ദിവസം 20 പ്രദര്‍ശനങ്ങള്‍ മാത്രമായിരുന്നു പൂമരത്തിന് കിട്ടിയരുന്നത്. ആഴ്ചയുടെ അവസാനമായതിനാല്‍ പൂമരത്തിന് കുടുംബപ്രേക്ഷകരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.


കേരള ബോക്‌സോഫീസ്

കേരളത്തില്‍ 120 തിയറ്ററുകളിലാണ് പൂമരം പ്രദര്‍ശനത്തിനെത്തിയത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂമരം ആദ്യദിനം കളക്ഷനില്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് പറയുന്നത്. 1 മുതല്‍ 2 കോടിയ്ക്ക് ഉള്ളില്‍ കളക്ഷന്‍ സിനിമയ്ക്ക് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയുടെ കളക്ഷനെ കുറിച്ചോ മറ്റു കാര്യങ്ങളോ ഇതുവരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതിനാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകളില്‍ എത്ര ശതമാനം സത്യമുണ്ടെന്നുള്ള കാര്യത്തെ കുറിച്ച് വലിയ ധാരണയില്ല. എന്നാല്‍ സിനിമയ്ക്ക് കിട്ടുന്ന മികച്ച പ്രതികരണത്തില്‍ നിന്നും സിനിമയുടെ വിജയം ഉറപ്പിക്കാം..


മറ്റ് സ്ഥലങ്ങളിലും..

കേരളത്തിന് പുറത്ത് കൂടി പൂമരം റിലീസ് ചെയ്തിരിക്കുകയാണ്. ചെന്നൈയിലും ബാംഗ്ലൂരിലുമാണ് സിനിമയുടെ മറ്റ് റിലീസുള്ളത്. ഇവിടെ നിന്നും സിനിമയ്ക്ക് പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എല്ലായിടത്ത് നിന്നും മോശമില്ലാത്ത അഭിപ്രായങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. പൂമരത്തിന്റെ റിലീസിന് കാത്തിരുന്നവര്‍ സിനിമയുടെ കളക്ഷന്‍ എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ്. അണിയറ പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളില്‍ അത് കൂടി പുറത്ത് വിടുമെന്നാണ് കരുതുന്നത്.


സിനിമയുടെ ഇതിവൃത്തം..

വീണ്ടുമൊരു ക്യാംപസ് ചിത്രമായിട്ടാണ് പൂമരം എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍ എന്നിവര്‍ സിനിമയില്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. മഹാരാജാസ് കോളേജില്‍ വച്ച് നടക്കുന്ന 2016 ലെ എംജി യൂണിവേഴ്‌സിറ്റി (സിനിമയിലെ പേര് മഹാത്മാ യൂണിവേഴ്‌സിറ്റി) കലോത്സവത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. താരപുത്രന്മാര്‍ക്ക് കൊടുക്കുന്നത് പോലെ വലിയ ബൂസ്റ്റിംഗ് ഒന്നും കാളിദാസിന് കൊടുത്തിട്ടില്ലെങ്കിലും തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാന്‍ കാളിദാസിന് കഴിഞ്ഞിരുന്നു.


പ്രതീക്ഷയൊന്നുമില്ലാതെ വിരസമായി തുടങ്ങി കത്തിക്കയറി ഞെട്ടിപ്പിക്കുന്നു 'ഇര'.. ശൈലന്റെ റിവ്യൂ!

English summary
Poomaram Box Office: A promising start for the movie!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X