twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിയ്ക്ക് പിന്നാലെ പൂമരത്തിനും ജൈത്രയാത്ര! നാല് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ ഇങ്ങനെയാണ്..!

    |

    Recommended Video

    ട്രോളർമാരെ തള്ളി 'പൂമരം' ജൈത്രയാത്ര തുടരുന്നു | filmibeat Malayalam

    മാര്‍ച്ച് 15 മുതല്‍ കാളിദാസ് ജയറാമിന്റെ പൂമരം തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. പൂമരത്തിന് കിട്ടിയത് പോലെ വിമര്‍ശനങ്ങളും ട്രോളുകളും ഇതുവരെ മറ്റൊരു സിനിമയ്ക്കും കിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ റിലീസിനെത്തിയ സിനിമ ട്രോളിയവരെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ്.

    ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?

    പ്രദര്‍ശനം തുടങ്ങിയ ആദ്യദിനം മുതല്‍ സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. റിയലിസ്റ്റിക് ഫീല്‍ നല്‍കിയ സിനിമയെന്ന ഖ്യാതിയോടെ പൂമരം പ്രദര്‍ശനം തുടരുകയാണ്. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും കളക്ഷന്റെ കാര്യത്തിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ്. സിനിമയുടെ ഒരാഴ്ചത്തെ പ്രകടനം ഇങ്ങനെയാണ്...

    പൂമരം

    പൂമരം

    നിവിന്‍ പോളിയുടെ 1983, ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് പൂമരം.സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഒന്നര വര്‍ഷത്തിന് മുകളില്‍ സമയം ആവശ്യമായി വന്നിരുന്നു. പലതവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും വൈകി പോവുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ വഴി സിനിമയ്‌ക്കെതിരെ ട്രോളുകള്‍ സജീവമാവുകയായിരുന്നു. എന്നാല്‍ 2018 മാര്‍ച്ച് 15 ന് പൂമരം തിയറ്ററുകളിലേക്ക് റിലീസിനെത്തി. പ്രതീക്ഷിച്ചിരുന്നതിലും മനോഹരമായി തന്നെ സിനിമയെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരുന്നു. തനിക്ക് കിട്ടിയ വേഷം കിടിലനാക്കാന്‍ കാളിദാസിനും കഴിഞ്ഞതോടെ പൂമരം ഹിറ്റാവുകയായിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴെക്കും പൂമരത്തിന്റെ കളക്ഷന്‍ ഇങ്ങനെയാണ്..

    ആദ്യദിനം

    ആദ്യദിനം

    ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് പൂമരത്തിന്റെ ഒരാഴ്ചത്തെ കളക്ഷനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. റിലീസ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 25 ഷോ ആയിരുന്നു പൂമരത്തിന് കിട്ടിയരുന്നത്. കുട്ടികള്‍ക്ക് പരീക്ഷകാലം ആയിരുന്നിട്ടും ആദ്യ ദിവസം 5.23 ലക്ഷം സ്വന്തമാക്കാന്‍ പൂമരത്തിന് കഴിഞ്ഞിരുന്നു. രണ്ടാം ദിനം പൂമരത്തിന്റെ പ്രദര്‍ശനത്തിന് എണ്ണം കുറഞ്ഞിരുന്നെങ്കിലും നാല് ദിവസം കൊണ്ട് 18.53 ലക്ഷമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. പൂമരത്തിന്റെ ജൈത്രയാത്ര നല്ല രീതിയില്‍ തന്നെയാണ് പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സിനിമയായിരുന്നു. വരും ദിവസങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ സിനിമ വലിയ ഉയരങ്ങളിലേക്കായിരിക്കും എത്തുന്നത്.

     കേരള ബോക്‌സോഫീസ്

    കേരള ബോക്‌സോഫീസ്

    മാര്‍ച്ച് 15 കേരളത്തില്‍ 120 തിയറ്ററുകളിലാണ് പൂമരം റിലീസ് ചെയ്തത്. മള്‍ട്ടിപ്ലെക്‌സില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുന്ന സിനിമയ്ക്ക് കേരള ബോക്‌സോഫീസിലെ സ്ഥിതിയും മോശമായിരിക്കില്ലെന്നുള്ള പ്രതീക്ഷയിലാണ്. സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്ത വരുന്നതേ ഉള്ളു. എന്നാല്‍ റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്നും 1 മുതല്‍ 2 കോടിയ്ക്ക് ഉള്ളില്‍ കളക്ഷന്‍ സിനിമയ്ക്ക് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായ കണക്കുകളല്ല. എന്നാല്‍ നല്ല അഭിപ്രായങ്ങള്‍ തന്നെയാണ് സിനിമയ്ക്ക് കിട്ടുന്നത്. കേരളത്തിന് പുറത്ത് ചെന്നൈയിലും ബാംഗ്ലൂരില്‍ കൂടി പൂമരം റിലീസ് ചെയ്തതിന് ശേഷം കളക്ഷനില്‍ വലിയ കുതിപ്പ് നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

     കാളിദാസിന്റെ സിനിമ

    കാളിദാസിന്റെ സിനിമ

    കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമ എന്നായിരുന്നു പൂമരത്തിനെ കുറിച്ച് വിശേഷണങ്ങള്‍ വന്നിരുന്നത്. നല്ലൊരു വേഷത്തിലാണ് കാളിദാസ് അഭിനയിച്ചതെങ്കിലും താരപുത്രന്റെ അരങ്ങേറ്റത്തിന് കൊടുക്കുന്ന വലിയ പ്രധാന്യമൊന്നും സംവിധായകന്‍ കൊടുത്തിരുന്നില്ല. തന്റെ കഥാപാത്രത്തെ മനോഹരമാക്കാന്‍ കാളിദാസിനും സിനിമയിലെ മറ്റ് താരങ്ങള്‍ക്കും കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഇത് മൂന്നാമത്തെ താരപുത്രന്റെ അരങ്ങേറ്റമാണിത്. പ്രണവ് മോഹന്‍ലാലിന്റെ നായക വേഷമായ ആദി സൂപ്പര്‍ ഹിറ്റായി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അക്കൂട്ടത്തിലേക്കാണ് കാളിദാസിന്റെ പൂമരവും എത്തിയിരിക്കുന്നത്.

     സിനിമയുടെ പ്രമേയം

    സിനിമയുടെ പ്രമേയം

    തികഞ്ഞൊരു ക്യാംപസ് ചിത്രമായിട്ടാണ് പൂമരം എത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജില്‍ വച്ച് നടക്കുന്ന 2016 ലെ എംജി യൂണിവേഴ്‌സിറ്റി (സിനിമയിലെ പേര് മഹാത്മാ യൂണിവേഴ്‌സിറ്റി) കലോത്സവത്തിലെ സംഭവങ്ങളാണ് സിനിമയുടെ പ്രമേയമാക്കിയിരിക്കുന്നത്. കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍ എന്നിവര്‍ സിനിമയില്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ സോംഗ് സൂപ്പര്‍ ഹിറ്റായിരുന്നു.

    ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

    English summary
    Poomaram Box Office: A steady weekend for the movie!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X