»   » പൂമരംകൊണ്ട് കപ്പലുണ്ടാക്കിയോ, പങ്കായം കപ്പലിലോ, ആരാധകരുടെ സംശയങ്ങള്‍, കാളിദാസിന്റെ പ്രതികരണം ഇങ്ങനെ!

പൂമരംകൊണ്ട് കപ്പലുണ്ടാക്കിയോ, പങ്കായം കപ്പലിലോ, ആരാധകരുടെ സംശയങ്ങള്‍, കാളിദാസിന്റെ പ്രതികരണം ഇങ്ങനെ!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ നിറയെ പൂമരം ട്രോളുകളാണ്. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന പൂമരം എന്ന ചിത്രത്തിലെ ഗാനമാണ് സോഷ്യല്‍ മീഡിയയിലൂടെ പൂമരം ട്രോളുകളായി ഒഴുകിയത്. ഫൈസല്‍ റാസി എഴുതി സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ 'ഞാനുമെന്റാളും ആ നാല്‍പ്പത് പേരും പൂമരംകൊണ്ടൊരു കപ്പലുണ്ടാക്കി എന്ന ഗാനം പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു.

ചിത്രത്തിലെ ഗാനം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായെങ്കിലും ഗാനത്തിലെ ചില വരികളെ വച്ചായിരുന്നു ട്രോളുകള്‍ പുറത്തിറക്കിയത്. പൂമരംകൊണ്ട് കപ്പലുണ്ടാക്കിയത്, കപ്പലില്‍ പങ്കായം വന്നതുമെല്ലാം ആരാധകര്‍ക്ക് സംശയം... തീരുന്നില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ട്രോളുകളോട് പ്രതികരിച്ച് കാളിദാസ് രംഗത്ത് എത്തിയിരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

ട്രോളുകള്‍ ഇഷ്ടമായി

സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍ കണ്ട് രസം തോന്നിയ കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രോകള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

വമ്പന്‍ സ്വീകരണം

ചിത്രത്തിലെ കാളിദാസ് പാടി അഭിനയിച്ച പൂമരംകൊണ്ടൊരു കപ്പലുണ്ടാക്കി എന്ന ഗാനം നവംബര്‍ 18നാണ് യൂട്യൂബിലൂടെ പുറത്ത് വിട്ടത്. റിലീസ് ചെയ്ത് ഒരു ദിവസംകൊണ്ട് പത്ത് ലക്ഷം ആളുകളാണ് ഗാനം യൂട്യൂബിലൂടെ ആസ്വദിച്ചത്.

സംഗീതം

ഫൈസല്‍ റാസിയാണ് ഗാനം എഴുതി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌.

പൂമരം

ക്യംപസ് പശ്ചത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് പൂമരം. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ കാളിദാസിനൊപ്പം അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തും.

റിലീസ്

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Poomaram malayalam film song viral on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam