ഏറെ വെല്ലുവിളികള്‍ നേരിട്ട ചിത്രം'പൂമരം'! മികച്ച റിവ്യൂ കിട്ടി, പൂമരത്തെക്കുറിച്ച് എബ്രിഡ് ഷൈന്‍

പൂമരം തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന ചിത്രമാണ്

By Suchithra Mohan

പ്രേക്ഷകരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു എബ്രിഡ് ഷൈൻ ചിത്രമായ പൂമരം തിയേറ്ററുകളിൽ എത്തിയത്. ജനങ്ങളുടെ കാത്തിരിപ്പ് വെറുതെയായില്ലായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒരിക്കൽ കൂടി ഒരു കലോത്സവ വേദിയിൽ കൂട്ടി കൊണ്ട് പോയി എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. രാജ്യാന്തര ചലച്ചിത്ര മോളയിൽ ഇന്ത്യൻ പനോരമയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു

പൂമരം തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന ചിത്രമാണെന്നാണ് സംവിധായകൻ എബ്രിഡ് ഷൈൻ പറഞ്ഞത്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. രാജ്യന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം സംവിധായകൻ പങ്കുവെച്ചത്. പൂമരത്തിനു പുറമേ മേഖല ഇന്ത്യ ക്യാപെയ്ന്റെ ഭാഗമായി എബ്രിഡ് സംവിധാനം ചെയ്ത 1983 പ്രദര്‍ശനത്തിനെത്തിയിരുന്നു. രണ്ട് ചിത്രങ്ങൾ മേളയുടെ ഭാഗമായതിലുളള സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി.

താൻ ഏറെ അഭിമാനിക്കുന്നുവെന്നും എന്റെ എല്ലാ ചിത്രങ്ങളും വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നുമുളള പ്രചോദനം ഉൾകൊണ്ടാണ് താൻ ഒരുക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. താൻ ചെയ്തതിൽ മികച്ച റിവ്യൂ ലഭിച്ചത് പൂമരത്തിൽ നിന്നാണ്.'പൂമരത്തിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.എന്നാല്‍ അത് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ലഭിച്ച സംതൃപ്തി വളരെ വലുതായിരുന്നു.' എബ്രിഡ് ഷൈന്‍ കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X