»   » പുമരത്തിലെ കെഎസ് ചിത്ര പാടിയ മനോഹര ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം

പുമരത്തിലെ കെഎസ് ചിത്ര പാടിയ മനോഹര ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

സിനിമാ പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കാളിദാസ് ജയറാം നായകനായ പൂമരം തിയ്യേറ്ററുകളിലെത്തിയിരുന്നത്. 1983,ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു പൂമരം തിയ്യേറ്ററുകളിലെത്തിയിരുന്നത്.കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ പുമരം വേറിട്ടൊരു ചിത്രമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. ക്യാമ്പസ് ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുപാട് ഇറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാമൊരു വ്യത്യസ്ഥത ചിത്രത്തിനുണ്ടായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ മറ്റും ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നത്.

മമ്മൂട്ടിക്ക് പറ്റാത്തതായി ഒന്നുമില്ല, ആദ്യം മുതലേ ആ മുഖമായിരുന്നു മനസ്സിലെന്ന് 'യാത്ര' സംവിധായകന്‍!


സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് പൂമരം. ചിത്രം പുറത്തിറങ്ങുന്നതിന് രണ്ടു പാട്ടുകള്‍ സമൂഹാമാധ്യമങ്ങളില്‍ എത്തിയിരുന്നു.അതില്‍ ഞാനും ഞാനുമെന്റാളും എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.ഫൈസല്‍ റാസി ഈണമിട്ട് പാടിയ ഈ ഗാനം സംഗീതാസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഗാനമായിരുന്നു. യൂടുബില്‍ രണ്ട് കോടിയിലധികം ആളുകളാണ് ഈ ഗാനം കണ്ടു കഴിഞ്ഞത്. പാട്ട് ഹിറ്റായിതിനു ശേഷം നിരവധി കവര്‍ വേര്‍ഷനുകളും മറ്റും പുറത്തിറങ്ങിയിരുന്നു.


poomaram

കാര്‍ത്തിക് പാടിയ കടവത്തോരു തോണി എന്നൊരു ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രണ്ടു പാട്ടുകള്‍ക്ക് ശേഷം സിനിമ പ്രേമികളില്‍ ചിത്രം കാണാനുളള ആകാംക്ഷ കൂടിയിരുന്നു. 2016ല്‍ ഷൂട്ടിംഗ് തുടങ്ങിയ പൂമരം ഏറെ വൈകിയായിരുന്നു തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രം പുറത്തിറങ്ങിയ ശേഷം അടുത്ത പാട്ടും ആഅണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇനി ഒരു കാലത്തേക്ക് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരുന്നത്. കാര്‍ത്തിക്ക് തന്നെയായിരുന്നു ഈ ഗാനവും ആലപിച്ചിരുന്നത്.


poomaram

കലാലയ ഓര്‍മ്മകളിലേക്ക് ആളുകളെ കൂട്ടി കൊണ്ടുപോവുന്നൊരു ഗാനമായിരുന്നു ഇത്. ഏറെ ഹൃദ്യമായിരുന്നു പാട്ടിന്റെ വരികളും ഈണവും. മൂന്ന് പാട്ടുകള്‍ക്ക് ശേഷം നാലാമത്തെ പാട്ടും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൃദു മന്ദഹാസം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയാണ്. സിനിമയില്‍ ലളിത ഗാനം ചൊല്ലുന്ന രീതിയിലാണ് ഈ പാട്ട് അണിയിച്ചൊരുക്കിയിട്ടുളളത്. അറയ്ക്കല്‍ നന്ദകുമാറാണ് പാട്ടിന്റെ വരികളും സംഗീതവും ചെയ്തിരിക്കുന്നത്.ലൂസിഫറിന് ശേഷം പൃഥ്വി കാളിയനിലേക്ക്, റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍!


സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ട്രെയിലറിനെ കുറിച്ച് ബോളിവുഡ് താരങ്ങൾ പറഞ്ഞതിങ്ങനെ....

English summary
poomaram movie new song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X