»   » പൂമരം പാട്ടിന് ഒരു വയസ്, ആഘോഷമാക്കി കാളിദാസ്! എടുത്തലക്കി സോഷ്യല്‍ മീഡിയ!

പൂമരം പാട്ടിന് ഒരു വയസ്, ആഘോഷമാക്കി കാളിദാസ്! എടുത്തലക്കി സോഷ്യല്‍ മീഡിയ!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിക്ക് ശേഷം മലയാളികള്‍ ഏറ്റവും അധികം കാത്തിരുന്ന സിനിമ ഒരുപക്ഷെ പൂമരം ആയിരിക്കും. കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന ചിത്രം എന്നതായിരുന്നു പൂമരത്തിന്റെ പ്രധാന സവിശേഷത. ചിത്രം ആദ്യ ഗാനമായ 'ഞാനും ഞാനുമെന്റാളും' ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു.

വെറുതെ ആഘോഷിക്കാനല്ല ബിലാലിന്റെ രണ്ടാം വരവ്, അതും ദശാബ്ദത്തിന് ശേഷം! പുതിയ ദൗത്യം?

ഞാനും ഞാനുമെന്റാളും കണ്ട് പൂമരത്തിന് വേണ്ടി കാത്തരുന്ന പ്രേക്ഷകരുടെ കാത്തിരുപ്പ് അനന്തമായി നീളുകയായിരുന്നു. പാട്ട് പുറത്തിറങ്ങിയിട്ട് വര്‍ഷം ഒന്ന് പിന്നിടുമ്പോഴും ചിത്രം എന്ന് തിയറ്ററില്‍ എത്തുമെന്നതിനേക്കുറിച്ച് ധാരണയില്ല. പാട്ടിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കിട്ടിയത് ഗംഭീര കമന്റുകളായിരുന്നു.

നിങ്ങളേപ്പോലെ ഞാനും

പാട്ടിന്റെ ഒന്നാം വാര്‍ഷികം കേക്ക് മുറിച്ചാണ് കാളിദാസ് ആഘോഷിച്ചത്. ചിത്രത്തിന്റെ ക്രൂവിനേക്കുറിച്ചും നല്ല അഭിപ്രായമാണ് കാളിദാസ് പങ്കുവച്ചത്. അതിന് ശേഷമായിരുന്നു, ചിത്രത്തിനായി നിങ്ങളെപ്പോലെ താനും കാത്തിരിക്കുന്നതായി കാളിദാസ് പറഞ്ഞത്.

കാളിദാസ് ഒറ്റയ്ക്കല്ല

സംവിധായകന്‍ എബ്രിഡ് ഷൈന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ കാളിദാസും പാട്ടിന് ഈണം നല്‍കിയ ഫൈസലും പിന്നെ സിനിമയുമായി ബന്ധപ്പെട്ട ഏതാനും ചില ആളുകളും ചേര്‍ന്നാണ് കേക്ക് മുറിച്ചത്. ഈ ചിത്രമാണ് കാളിദാസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഷൂട്ടിംഗ് ഇനിയും ബാക്കി

ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇനിയും ചില രംഗങ്ങള്‍കൂടെ ചിത്രീകരിക്കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ രണ്ട് പാട്ടുകള്‍ പുറത്ത് വിട്ടിരുന്നു. ചിത്രീകരണം തീരാന്‍ കാത്ത് നില്‍ക്കാതെ ആദ്യഭാഗത്തിന്റെ ഡബ്ബിംഗ് ജോലികള്‍ ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

പൊളിച്ചടുക്കിയ കമന്റുകള്‍

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകരുടെ രസകരമായി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അനന്തമായി നീളുന്നതിനെ പരിഹസിക്കുന്നവയാണ് കമന്റുകള്‍ അധികവും. ട്രോളുകളും നിരവധിയാണ്.

ആ റെക്കോര്‍ കാളിദാസിന്

പൂമരത്തിലൂടെ കാളിദാസിന് പുതിയ റെക്കോര്‍ഡ് ലഭിച്ചതായും പ്രേക്ഷകര്‍ കണ്ടെത്തുന്നുണ്ട്. സിനിമ റിലീസ് ആകാതെ പാട്ട് റിലീസ് ചെയ്തതിന്റെ വാര്‍ഷികം ആഘോഷിച്ചതിന്റെ റെക്കോര്‍ഡ് ഇനി കാളിദാസിനാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ആ റെക്കോര്‍ഡ് തകര്‍ക്കുമോ?

പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക മാത്രമല്ല ഇക്കണക്കിനാണെങ്കിലും ചില റെക്കോര്‍ഡുകള്‍ പൂമരം തകര്‍ക്കാനുള്ള സാധ്യതയും പ്രേക്ഷകര്‍ കാണുന്നുണ്ട്. സ്ലോ മോഷനില്‍ അമല്‍ നീരദ് ചിത്രത്തിലെ ബിലാലിന്റെ റെക്കോര്‍ഡ് പൂമരം തകര്‍ക്കുമോ എന്നാണ് സംശയം.

ഞാനും ഞാനുമെന്റാളും

ആശാന്‍ ബാബുവും ദയാല്‍ സിംഗും ചേര്‍ന്നെഴുതിയ ഞാനും ഞാനുമെന്റാളും സംഗീതം നല്‍കി ആലപിച്ചത് ഫൈസല്‍ റാഫിയാണ്. കേരളത്തില്‍ വന്‍ തരംഗമായി മാറിയ ഈ ഗാനത്തിന് പിന്നാലെ രണ്ടാമത്തെ ഗാനവും എത്തി. കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു.

റിലീസ് മാറ്റി

ചിത്രം ക്രിസ്തുമസിന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍, മീര ജാസ്മിന്‍ എന്നിവരാണ് ക്യാമ്പസ് പശ്ചാത്തലമാകുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

English summary
Poomaram song Njanum Njanumentalum first anniversary celebration gets trolls from social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X