»   » ഞാനും ഞാനുമെന്റാളും ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്ക്, യുട്യൂബിലെ ഒരു കോടി നേട്ടം!

ഞാനും ഞാനുമെന്റാളും ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്ക്, യുട്യൂബിലെ ഒരു കോടി നേട്ടം!

Posted By: Sanviya
Subscribe to Filmibeat Malayalam

കാളിദാസ് ജയറാം നായകനായി എത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് പൂമരം. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിന് തുടക്കത്തിലെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസ് ചെയ്ത് ഒറ്റ ദിവസംകൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടത്.

എന്നാല്‍ ഗാനം യുട്യൂബില്‍ ഹിറ്റായത് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ പൂമര ഗാനം തരംഗമായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ പൂമരം ഗാനം യുട്യൂബില്‍ കണ്ടവര്‍ ഒരു കോടി കടന്നു. ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളും ഗാനത്തിന് കിട്ടിയിട്ടുണ്ട്. മ്യൂസിക് 247ന്റെ യുട്യൂബ് ചാനലാണ് ഗാനം റിലീസ് ചെയ്തത്.

എബ്രിഡ് ഷൈന്‍ ചിത്രം

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും

കുഞ്ചാക്കോ മീരാ ജാസ്മിനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ വിവിധ ഇടങ്ങളായി വച്ച് നടത്തിയ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖങ്ങളാണ് കാളിദാസനൊപ്പം അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.

തിരക്കഥ

എബ്രിഡ് ഷൈന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഈ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചിരിക്കുകയാണ്.

വീഡിയോ

ചിത്രത്തിലെ പൂമര ഗാനം..

English summary
Poomaram song viral on youtube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam