മല്ലികയ്‌ക്കെതിരെ ഷെര്‍ലിന്‍ചോപ്രയും പൂനംപാണ്ഡെയും
മുംബൈ: ഇന്ത്യക്കാരെ തരംതാഴ്ത്തിക്കൊുള്ള മല്ലിക ഷെരാവത്തിന്റെ പ്രസ്താവനയ്ക്ക് ബോളിവുഡില്‍ നിന്നും തന്നെ കനത്ത തിരിച്ചടി. ഗ്ലാമര്‍ താരങ്ങളായ പൂനം പാണ്ഡെയും ഷെര്‍ലിന്‍ ചോപ്രയുമാണ് മല്ലികാ ഷെരാവതിനെ ആക്രമിച്ചുകൊണ്ട് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ഇന്ത്യക്കാരുടെ സ്വഭാവം ഇങ്ങനെയായതുകൊണ്ടാണ് മല്ലിക ഷെരാവത് സിനിമാതാരം ആയതു തന്നെയെന്നായിരുന്നു പൂനം പാണ്ഡെയുടെ ട്വീറ്റ്. കാന്‍ ഫെസ്റ്റിവലിന് പോയ മല്ലിക പ്രശസ്തിക്ക് വേണ്ടി ഗിമ്മിക്ക് കാട്ടുകയാണ് എന്നും പൂനം പാണ്ഡെ കളിയാക്കി.
ഇന്ത്യക്കാര്‍ ഇങ്ങനെയായതുകൊണ്ട് തങ്ങളൊക്കെ കഞ്ഞികുടിച്ചുപോകുന്നു എന്ന അഭിപ്രായമാണ് ഷെര്‍ലിന്‍ ചോപ്രയ്ക്കുള്ളത്. എന്തായാലും ഇന്ത്യയെ കുറ്റപ്പെടുത്തി മല്ലിക പറഞ്ഞത് രണ്ടുപേര്‍ക്കും അത്ര പിടിച്ചിട്ടില്ല. മല്ലിക ഷെരാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ചോപ്രയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ താഴ്ന്ന അവസ്ഥയാണ് സ്ത്രീകള്‍ക്ക് എന്നും ഇന്ത്യക്കാര്‍ കപടമനോഭാവക്കാരാണ് എന്നായിരുന്നു കാന്‍ ഫെസ്റ്റിവലിനെത്തിയ മല്ലിക പറഞ്ഞത്. ഇന്ത്യയില്‍ സ്ത്രീകളോടുള്ള പെരുമാറ്റം ശരിയില്ലാത്തതുകൊണ്ടാണ് താന്‍ പകുതിസമയം അമേരിക്കയില്‍ ചെലവഴിക്കുന്നതെന്നും മല്ലിക പറഞ്ഞിരുന്നു.

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും
ഇന്ത്യക്കാര്‍ കപടസ്വഭാവക്കാരാണ് എന്നാണ് മല്ലിക ഷെരാവതിന്റെ അഭിപ്രായം

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും
വേറാര് സമ്മതിച്ചാലും പൂനെ പാണ്ഡെ അത് സമ്മതിക്കില്ല. ഐപിഎല്‍ സീസണിനിടെ പൂനം പുറത്തുവിട്ട ചിത്രങ്ങള്‍.

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും
ഇന്ത്യക്കാരുടെ സ്വഭാവഗുണം കൊണ്ട് തങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്നു എന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ അഭിപ്രായം

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും
മല്ലികയുടെ അഭിപ്രായത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് പ്രിയങ്കാ ചോപ്രയാണ്.

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും
മല്ലിക ഷെരാവത്തിനെ കളിയാക്കിക്കൊണ്ടുള്ള പൂനം പാണ്ഡെയുടെ ട്വീറ്റ്

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും
മല്ലിക ഷെരാവത്തിനെതിരെ ഷെര്‍ലിന്‍ ചോപ്രയുടെ ട്വീറ്റ്

മല്ലികയ്‌ക്കെതിരെ ഷെര്‍ലിനും പൂനവും



Click it and Unblock the Notifications











