റാംപില്‍ പൂനം ദില്ലന് അടിതെറ്റിയപ്പോള്‍
പലപ്പോഴും പല ഫാഷന്‍ ഷോകളും ഫാഷന്റെ പലവിധ മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കാഴ്ചക്കാര്‍ക്ക് ചിരിയ്ക്കാനും അമ്പരക്കാനുള്ള വകകളും കൂടി നല്‍കാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഒരു ഫാഷന്‍ ഷോയില്‍ കാണികള്‍ക്ക് ചിരിക്കാനുള്ള വക നല്‍കിയത് ബോളിവുഡ് താരം പൂനം ദില്ലനാണ്. സാരിധരിച്ച് റാംപിലെത്തിയ പൂനം ചെരിപ്പില്‍ സാരികുടുങ്ങി റാംപില്‍ വീഴുകയും പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റു പോവുകയും ചെയ്തപ്പോള്‍ സദസ്സില്‍ അമ്പരപ്പും ചിരിയും ഒരുപോലെ പടര്‍ന്നു.

സാരിയ്‌ക്കൊപ്പം ഹൈഹീല്‍ ചെരുപ്പുമിട്ട് റാംപില്‍ നടന്നതാണ് പൂനത്തിന് പണികൊടുത്തത്. ചെരുപ്പില്‍ സാരികുടുങ്ങിയതറിയാതെ നടന്ന പൂനം പെട്ടെന്ന് റാംപില്‍ വീഴുകയായിരുന്നു. വീണതില്‍ ചമ്മലൊന്നും കാണിക്കാതെ ഒന്നും സംഭവിക്കാത്തതുപോലെ പൂനം എഴുന്നേറ്റ് സാവധാനം തന്നെ നടത്തം തുടര്‍ന്നു.
ഫെവികോള്‍ സംഘടിപ്പിച്ച കെയറിം വിത്ത് സ്റ്റൈല്‍ ഫാഷന്‍ ഷോ വേദിയിലായിരുന്നു പൂനത്തിന്റെ വീഴ്ച. ബോളിവുഡിലെ വന്‍താരങ്ങളില്‍ പലരും അണിനിരന്ന ഷോയായിരുന്നു ഇത്.


Click it and Unblock the Notifications











