ഒരു ഐറ്റംനമ്പര്‍: പൂനംപാണ്ഡേയ്ക്ക് 5കോടി വാഗ്ദാനം?
വര്‍ഷങ്ങളോളം സിനിമയില്‍ നിന്നിട്ടും മാന്യമായ വേഷത്തില്‍ ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നല്ല പേര് നേടിയിട്ടും ചില നായികമാര്‍ക്ക് ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നത് തന്നെ കഷ്ടിച്ചാണ്. പുതുമഖങ്ങളുടെ തള്ളിക്കയറ്റത്തോടെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ നായികമാാര്‍ തുണിയുരിഞ്ഞ് ജനശ്രദ്ധ പിടിക്കാന്‍ തുടങ്ങി.
അക്കൂട്ടത്തില്‍ ഏറ്റും പ്രധാനിയാണ് പൂനം പാണ്ഡേ. തുണിയുരിഞ്ഞിട്ടും ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം പൂനം ചെയ്തു. ബോളിവുഡില്‍ മാത്രമല്ലാതെ അടുത്തിടെ പൂനം ഒരു കന്നട ചിത്രത്തിലും തന്റെ ഐറ്റം നമ്പര്‍ പ്രദര്‍ശിപ്പിക്കുയുണ്ടായി.

ചിത്രത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടോ പൂനത്തിന്റെ ബഠായിയോ എന്നറിയില്ല ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിന് വേണ്ടി തനിക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പൂനം പാണ്ഡേ പൊട്ടിക്കുകയുണ്ടായി. എന്നാല്‍ താന്‍ എത്രവാങ്ങിയെന്ന് വെളിപ്പെടുത്തില്ല, ഇത്ര രൂപയുടെ വാഗ്ദാനം ഉണ്ടായെന്നായിരുന്നു താരത്തിന്റെ വീരവാദം.
സാന്‍ഡല്‍വുഡിലെ മുന്‍നിര നാടന്മാര്‍ക്ക് പോലും അത്രയും തുക കിട്ടില്ല. എന്നിട്ടും ഒരു പാട്ട് രംഗത്ത് അഞ്ച് മിനിട്ട് വന്നുപോകുന്നതിന് അഞ്ച് കോടി എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവരൊന്ന് വാ പൊളിക്കും. എന്തായലും അങ്ങനൊരു കാര്യം താരം തന്റെ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.


Click it and Unblock the Notifications











