ലോകകപ്പ് ഫുട്‌ബോളിന് പൂനം പാണ്ഡേയുടെ ചൂടന്‍ നൃത്തം

By Lakshmi

പൂനം പാണ്ഡേ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകള്‍ക്ക് ആകാംഷയാണ് എന്തായിരിക്കും ഇത്തവണ പൂനം ഒപ്പിച്ചുവച്ചിരിക്കുന്ന കാര്യമെന്നതായിരിക്കും എല്ലാവരുയെയും മനസില്‍ ഓടിയെത്തുന്ന ചിന്ത. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരകാലത്ത് മോഹിപ്പിക്കുന്ന ഓഫറുമായി രംഗത്തെത്തിയ പൂനം പാണ്ഡേ നാളിതേവരെ പിടിച്ചുനിന്നത് ഗ്ലാമര്‍ പ്രദര്‍ശനവും വിവാദങ്ങളും കൊണ്ടുമാത്രമാണ്.

ടീം ഇന്ത്യ മത്സരം വിജയിച്ചാല്‍ ടീമിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുമെന്ന പൂനത്തിന്റെ പ്രഖ്യാപനം കാട്ടുതീ പോലെയായിരുന്നു പടര്‍ന്നത്. ഇന്ത്യ ജയിച്ചെങ്കിലും പൂനത്തിന്റെ നഗ്നത കാണാന്‍ ടീം ഇന്ത്യ നിന്നുകൊടുത്തില്ല. പക്ഷേ പലപ്പോഴായി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയുമെല്ലാമായി പൂനം ഇതിന്റെ കുറവ് തീര്‍ത്തുകൊണ്ടിരുന്നു.

<iframe width="560" height="315" src="//www.youtube.com/embed/-aw4sUOZuec" frameborder="0" allowfullscreen></iframe>

ഇപ്പോഴിതാ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ചൂടില്‍ വേവുന്ന ആരാധകര്‍ക്ക് കുളിര്‍മഴപോലെ പൂനം വീണ്ടും അവതരിച്ചിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് വേണ്ടി ഒരു ബിക്കിനി ഡാന്‍സ് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് താരം. ബിക്കിനിയും സരോങുമണിഞ്ഞ് ഒരു ചൂടന്‍ ഡാന്‍സാണ് പൂനം ചെയ്തിരിക്കുന്നത്. ഒരു മിനിറ്റും മുപ്പത് സെക്കന്റു നീണ്ടുനില്‍ക്കുന്ന ഡാന്‍സ് വീഡിയോ ആണ് പൂനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

എന്തായാലും ലോകകപ്പ ്ഫുട്‌ബോള്‍ കാലവും പൂനം സ്വന്തമാക്കിക്കഴിഞ്ഞു. എങ്ങനെ സ്വയം പരസ്യപ്പെടുത്തണമെന്ന് നന്നായി അറിയാവുന്ന പൂനം ഫുട്‌ബോള്‍ മാമാങ്കവേളയില്‍ വളരെ ബുദ്ധിപരമായിത്തന്നെ അത് ചെയ്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X