»   » പൂനം പാണ്ഡെയുടെ സോഷ്യല്‍ സര്‍വ്വീസ്!

പൂനം പാണ്ഡെയുടെ സോഷ്യല്‍ സര്‍വ്വീസ്!

Posted By:
Subscribe to Filmibeat Malayalam

മുംബൈ: അല്‍പവസ്ത്രം ധരിച്ച് അഭിനയിക്കുന്നത് താന്‍ ചെയ്യുന്ന സാമൂഹിക സേവനമെന്ന് ബോളിവുഡിലെ ചൂടന്‍ സുന്ദരി പൂനെ പാണ്ഡെ. ഇത്തരം വസ്ത്രങ്ങളില്‍ തന്നെ കാണാന്ഡ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇത്തരക്കാരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി താന്‍ ചെയ്യുന്ന സേവനമാണിത് - പൂനം പറയുന്നു.

പോണ്‍ താരമായ സണ്ണി ലിയോണിനൊപ്പം ആളുകള്‍ തന്നെ താരതമ്യം ചെയ്യുന്നതില്‍ പൂനം പാണ്ഡെയ്ക്ക് അതിയായ അമര്‍ഷമുണ്ട്. രേഖ, മാധുരി ദീക്ഷിത്, കാജോള്‍ തുടങ്ങിയ മുന്‍ നിര നായികമാരെപ്പോലെയാകാനാണ് തനിക്ക് ആഗ്രഹമെന്നും പൂനം പാണ്ഡെ മനസ്സുതുറക്കുന്നു.

poonam pandey

ഇന്നല്ലെങ്കില്‍ നാളെ ഇവരെപ്പോലെ കരുത്തുറ്റ വേഷങ്ങള്‍ തന്നെത്തേടി വരുമെന്ന പ്രതീക്ഷയും ഈ ചൂടന്‍ സുന്ദരിക്കുണ്ട്. നശായിലെ പ്രകടനം തന്റെ അഭിനയശേഷിയെന്തെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ പോന്നതാണ് എന്നാണ് പൂനത്തിന്റെ അഭിപ്രായം.

വിവാദനായികയായ പൂനം പാണ്ഡെയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് നശാ. ജൂലൈ 26 നാണ് ചിത്രത്തിന്റെ റിലീസ്. പൂനം പാണ്ഡെയുടെ അല്‍പവസ്ത്രധാരിണിയായ പോസ്റ്ററുകളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു ചിത്രം.

റിലീസിന് മുന്‍പ് തന്നെ നശായിലെ ചൂടന്‍ വീഡിയോ പുറത്ത് വിട്ട് പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാണ് എന്ന ആരോപണം പൂനം പാണ്ഡെ നിഷേധിച്ചു.

English summary
I am doing a social service by wearing less clothes as people enjoy a lot by watching me in these dresses - said Poonam Pandey 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam