പൂനം സച്ചിന്‍റെ ടാറ്റു കുത്തിയത് സ്വന്തം...
ബോംബെ: കടുത്ത സച്ചിന്‍ ആരാധികയെന്ന് സ്വയം വിശേപ്പിയ്ക്കുന്ന നടി പൂനം പാണ്ഡെ ഒടുവില്‍ വാക്ക് പാലിച്ചു. സച്ചിന്‍ വിരമിയ്ക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ തനിയ്ക്ക് തുണിയുരിഞ്ഞ് സച്ചിനോടുള്ള ആദരവ് പ്രകടിപ്പിയ്ക്കണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം വിലപ്പോയില്ലെന്ന് മാത്രം. എന്നാലും പൂനം ഒരു കാര്യം കൂടി പറഞ്ഞിരുന്നു. സച്ചിന് വേണ്ടി തന്റെ ആരാധകരെ ഞെട്ടിയ്ക്കാന്‍ എന്തെങ്കിലുമൊന്ന് താന്‍ ചെയ്യുമെന്ന്. ഒടുവില്‍ തന്റെ വലതുകൈയ്യില്‍ സച്ചിന്റെ രൂപം പച്ചകുത്തിയിരിയ്ക്കുകയാണ് താരം.
ഞെട്ടിയ്ക്കുമെന്നൊക്കെ പറഞ്ഞിട്ട് ഇത്രയേ ഉള്ളോ പൂനം എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.സാധരണ പൂനം തുണിയുരിയുമെന്നുള്ള പ്രസ്താവനയാണ് നടത്താറ്. ക്രിക്കറ്റ് ഭ്രാന്തിയെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന ഈ ഹോട്ട് നായിക 2011 ലോകകപ്പ് മത്സരത്തിനിടയിലും ഒരു വീമ്പ് പറച്ചില്‍ നടത്തിയിരുന്നു. ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ വിജയിച്ച താന്‍ പരസ്യമായി തുണിയഴിയ്ക്കുമെന്നാണ് പൂനം പറഞ്ഞത്.

നശ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പൂനത്തിന്റെ മേനി പ്രദര്‍ശനം ചിത്രത്തെ വിവാദത്തിലാക്കിയിരുന്നു. പൂനത്തിന്‍റെ ഞെട്ടിയ്ക്കല്‍ ഇവിടം കൊണ്ട് അവസാനിയ്ക്കുമോ എന്നതാണ് ആരാധകരുടെ സംശയം


Click it and Unblock the Notifications