»   » സഹതാരങ്ങള്‍ക്ക് മോശം കോസ്റ്റ്യൂം കൊടുത്തു, മമ്മൂട്ടി ഷൂട്ടിങ് നിര്‍ത്തി വെപ്പിച്ചു!!

സഹതാരങ്ങള്‍ക്ക് മോശം കോസ്റ്റ്യൂം കൊടുത്തു, മമ്മൂട്ടി ഷൂട്ടിങ് നിര്‍ത്തി വെപ്പിച്ചു!!

By: Rohini
Subscribe to Filmibeat Malayalam

തന്റെ അഭിനയം മാത്രമല്ല, കൂടെ അഭിനയിക്കുന്നവരുടെ അഭിനയവും നന്നാവണം എന്ന് വാശിയുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ. അപ്പോള്‍ മാത്രമേ ഒരു രംഗം അതിന്റെ പൂര്‍ണതയില്‍ എത്തുന്നുള്ളൂ.

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

അഭിനയം മാത്രമല്ല, കൂടെ അഭിനയിക്കുന്നവരുടെ കാര്യങ്ങളിലെല്ലാം മമ്മൂട്ടി ശ്രദ്ധാലു ആകാറുണ്ട്. അടുപ്പമുള്ള സഹതാരങ്ങളുടെ വ്യക്തി ജീവിതത്തിലും മമ്മൂട്ടി ഇടപെടും. അത്തരമൊരു അനുഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നായര്‍സാബ്

1989 ലാണ് ജോഷിയുടെ സംവിധാനത്തില്‍ നായര്‍സാബ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മുകേഷ്, സുരേഷ് ഗോപി, മണിയന്‍പിള്ള രാജു തുടങ്ങിയവരൊക്കെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. പട്ടാളക്കഥയാണ് നായര്‍ സാബ്. കശ്മീരില്‍ വച്ചാണ് ചിത്രീകരണം

വിലകുറഞ്ഞ വേഷം

ചിത്രത്തില്‍ സഹതാരങ്ങളായ മുകേഷ്, മണിയന്‍പിള്ള രാജു, സുരേഷ് ഗോപി, വിജയരാഘവന്‍ എന്നിവര്‍ക്കെല്ലാം മദ്രാസിലെ മൂര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ വിലകുറഞ്ഞ തുണികൊണ്ട് തയ്ച്ച് പട്ടാള യൂനിഫോമാണ് നല്‍കിയത്.

മമ്മൂട്ടി മനസ്സിലാക്കി

ചിത്രീകരണത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി യൂനിഫോമിന്റെ നിലവാരം മനസ്സിലാക്കി. ഉടന്‍ മമ്മൂട്ടി, സഹതാരങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു, 'ഇതല്ല സൈനികര്‍ ധരിയ്ക്കുന്ന യൂനിഫോം, കളറെടുക്കുന്ന നല്ല യൂനിഫോം കൊണ്ടു വന്നിട്ട് മതി ഇനി ഷൂട്ടിങ്' എന്ന്

ജോഷി ഇടപെട്ടു

ഉടുവില്‍ സംവിധായകന്‍ ജോഷി വിഷയത്തില്‍ ഇടപെട്ടു. പിന്നീട് കശ്മീരിലെ ഇന്ത്യന്‍ മില്‍ട്ടറി ക്യാമ്പില്‍ നിന്ന് ഒറിജിനല്‍ തുണിവാങ്ങി യൂനിഫോം തയ്ച്ചു കൊടുത്തായിരുന്നു ഷൂട്ടിങ് പുനരാരംഭിച്ചത്.

English summary
Poor Costume Leades Mammootty To Stop The Films Shooting
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam