twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂര്‍ണിമയും ഇന്ദ്രജിത്തും അന്‍പോട് കൊച്ചിക്കായി വീണ്ടുമെത്തി! പറയാനുള്ളത് ഇത് മാത്രമെന്ന് ഇന്ദ്രജിത്

    |

    സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി താരങ്ങളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സജീവമായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ടിറങ്ങിയും ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങളെത്തിച്ചും കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുമൊക്കെ സജീവമാണ് പലരും. ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

    ദുരിത ബാധിതരെ സഹായിക്കുന്നതിനായി ആരംഭിച്ച അന്‍പോട് കൊച്ചി ഇത്തവണയും സജീവമായിരിക്കുകയാണ്. ഇന്ദ്രജിത്തും പൂര്‍ണ്ണിമയുമാണ് ഇത്തവണയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ കലക്ഷന്‍ സെന്ററുകളിലേക്കാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും എത്തിയത്. കഴിഞ്ഞ തവണത്തെപ്പോലെ അത്ര സ്പീഡില്‍ സാധനങ്ങള്‍ എത്തുന്നില്ലെന്നും വരുംദിനങ്ങളില്‍ ഈ അവസ്ഥ മാറുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കിയിരുന്നു.

    ഒറ്റക്കെട്ടായിത്തന്നെ ഇത്തവണയും നമ്മള്‍ അതിജീവിക്കുമെന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് ഇവര്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിട്ടുള്ളത്. അന്‍പോട് കൊച്ചി പേജിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

    പൂര്‍ണ്ണിമയും ഇന്ദ്രജിത്തുമെത്തി

    പൂര്‍ണ്ണിമയും ഇന്ദ്രജിത്തുമെത്തി

    സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇടെപടുന്ന താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഖാദിത്തൊഴിലാളികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി നേരത്തെ പൂര്‍ണ്ണിമ എത്തിയിരുന്നു.

    മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ഇത്തവണയും പൂര്‍ണിമയും ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. അന്‍പോട് കൊച്ചി ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, തുടങ്ങിയവരൊക്കെ പോയ വര്‍ഷത്തില്‍ അന്‍പോട് കൊച്ചിയില്‍ സജീവമായിരുന്നു. പാര്‍വതി, സരയു തുടങ്ങിയവരും ഇത്തവണ ഇവര്‍ക്കൊപ്പമുണ്ട്.

    കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനം

    കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനം

    മലബാറിലെ വിവിധ ക്യാംപുകളിലേക്കുള്ള സാധനങ്ങളാണ് കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ സെന്ററില്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കുമെന്നായിരുന്നു ഇന്ദ്രജിത്ത് പ്രതികരിച്ചത്.

    നേരത്തെയും ഇത്തരത്തിലുള്ള ദൗത്യത്തില്‍ ഇരുവരും പങ്കുചേര്‍ന്നതിനാല്‍ ഇവരെത്തിയതോടെ ഒപ്പമുള്ളവരും ആശ്വാസത്തിലാണ്. അടുത്ത ദിവസം കൂടി ഇവിടെ സാധനങ്ങള്‍ ശേഖരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    കഴിഞ്ഞവര്‍ഷവും സജീവമായിരുന്നു

    കഴിഞ്ഞവര്‍ഷവും സജീവമായിരുന്നു

    ചെന്നൈയിലെ പ്രഴയത്തിന്റെ സമയത്തും കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ പങ്കുവെച്ച് പിന്തുണ അറിയിക്കാതെ നേരിട്ടെത്തുകയായിരുന്നു ഇരുവരും.

    ഫേസ്ബുക്ക് ലൈവ് ഇല്ലെങ്കിലുംഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കലക്ഷന്‍ സെന്റുകളിലേക്ക് വേണ്ട സാധനങ്ങളെക്കുറിച്ചുള്ള ലിസ്റ്റുമായി പൂര്‍ണ്ണിമ എത്തിയിരുന്നു.

     ഒന്നൂടെ ഉഷാറാക്കണം! ബലി പെരുന്നാളാണ്! ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന് കുഞ്ചാക്കോ ബോബന്‍! ഒന്നൂടെ ഉഷാറാക്കണം! ബലി പെരുന്നാളാണ്! ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന് കുഞ്ചാക്കോ ബോബന്‍!

    തികച്ചും മാതൃകാപരം

    തികച്ചും മാതൃകാപരം

    സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ എന്നതിനും അപ്പുറത്ത് നേരിട്ടെത്തിയ ഇരുവര്‍ക്കും ശക്തമായ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ആക്ടീവല്ലാതിരുന്നപ്പോഴും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പൂര്‍ണ്ണിമ.

    പോയ വര്‍ഷത്തെ പ്രളയത്തില്‍ കലക്ഷന്‍ സെന്ററിലേക്ക് ആദ്യമെത്തിയത് പൂര്‍ണ്ണിമയായിരുന്നു. പിന്നാലെ തന്നെ മക്കളും ഇന്ദ്രജിത്തും എത്തുകയായിരുന്നു. പാക്കിംഗിലും മറ്റ് കാര്യങ്ങളിലും സഹായിച്ച് നക്ഷത്രയും പ്രാര്‍ത്ഥനയും കലക്ഷന്‍ സെന്ററുകളിലുണ്ടായിരുന്നു.

     എന്തൊരു മനുഷ്യനാടോ താന്‍! വിമര്‍ശകനോട് ജോയ് മാത്യുവിന്റെ ചോദ്യം! മറുപടി കിടുക്കിയെന്ന് ആരാധകരും! എന്തൊരു മനുഷ്യനാടോ താന്‍! വിമര്‍ശകനോട് ജോയ് മാത്യുവിന്റെ ചോദ്യം! മറുപടി കിടുക്കിയെന്ന് ആരാധകരും!

    സോഷ്യല്‍ മീഡിയയുടെ കൈയ്യടി

    സോഷ്യല്‍ മീഡിയയുടെ കൈയ്യടി

    മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായെത്തുന്നവര്‍ക്ക് ശക്തമായ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചകളുമായി സ്‌ക്രീനില്‍ കഥാപാത്രമായി എത്തുന്നവരെല്ലാം ഇപ്പോള്‍ നേരിട്ട് സന്നദ്ധ സേവനങ്ങളുമായി എത്തുന്ന കാഴ്ചയാണ്.

    അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനായി സമൂഹം ഒന്നടങ്കം അണിനിരന്നപ്പോള്‍ സിനിമാലോകവും ഒപ്പം ചേരുകയായിരുന്നു.

    തലൈവരുടെ സിനിമാജീവിതം 44 ലേക്ക്! സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിതലൈവരുടെ സിനിമാജീവിതം 44 ലേക്ക്! സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങി

    ചിത്രങ്ങളും വീഡിയോയും

    ചിത്രങ്ങളും വീഡിയോയും

    താരങ്ങളുടെ പേജുകളിലൂടെ വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അന്‍പോട് കൊച്ചി പേജുകളിലൂടെയാണ് പൂര്‍ണ്ണിമയുടേയും ഇന്ദ്രജിത്തിന്റേയും പങ്കാളിത്ത്‌ത്തെക്കുറിച്ചുള്ള വിവരവുമെത്തിയത്.

    പാക്കിംഗ് നടത്തുന്നതും ട്രെക്കുകളിലേക്ക് സാധനം കയറ്റാന്‍ സഹായിക്കുകയും ചെയ്യുന്ന ഇരുവരുടേയും ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    English summary
    Poornima and Indrajith back in Anpodu Kochi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X