twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനും ശങ്കറിനും പൂര്‍ണിമയ്ക്കും പുതുജീവിതം ലഭിച്ച സിനിമ, തരംഗമായ ചിത്രം റിലീസ് ചെയ്ത് നാല്‍പത് വര്‍ഷം

    By Midhun Raj
    |

    മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം ലാലേട്ടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1980 ഡിസംബര്‍ 25നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഫാസില്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ശങ്കറും പൂര്‍ണിമയുമാണ് നായികാ നായകന്മാരായത്.

    ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത് നാല്‍പത് വര്‍ഷമായ ദിവസമാണിന്ന്. 40 വര്‍ഷം മുന്‍പത്തെ ഒരു ക്രിസ്മസ് ദിനത്തില്‍ മോഹന്‍ലാലെന്ന അനുഗ്രഹീത നടനെ മലയാള സിനിമയ്ക്ക് ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് പിന്നാലെ കരിയറിന്റെ തുടക്കത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമാണ് മോഹന്‍ലാല്‍ കൂടുതല്‍ തിളങ്ങിയത്.

    പിന്നാലെ രാജാവിന്റെ മകന്‍

    പിന്നാലെ രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെ സൂപ്പര്‍ താരമാവുകയായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് ലഭിക്കാറുളളത്. അതേസമയം കരിയറില്‍ വഴിത്തിരിവായ സിനിമയുടെ നാല്‍പതാം വാര്‍ഷികത്തില്‍ നടി പൂര്‍ണിമ ഭാഗ്യരാജിന്‌റെതായി വന്ന ഇന്‍സ്റ്റഗ്രം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    നാല്‍പത് വര്‍ഷം മുന്‍പത്തെ ഓര്‍മ്മകള്‍

    നാല്‍പത് വര്‍ഷം മുന്‍പത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. പൂര്‍ണിമ ഭാഗ്യരാജിന്‌റെ വാക്കുകളിലേക്ക്‌; മോഹന്‍ലാലിനും ശങ്കറിനും എനിക്കും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മനോഹര ചിത്രത്തിലൂടെ പുതിയ ജീവിതം കിട്ടിയിട്ട് നാല്‍പത് വര്‍ഷം. നന്ദി അപ്പച്ചന്‍, നവോദയ, ഫാസില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ടീമിനൊപ്പമുളള പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പൂര്‍ണിമ ഭാഗ്യരാജ് കുറിച്ചു.

    പൂര്‍ണിമ ഭാഗ്യരാജിന് മികച്ച നടിക്കുളള

    പൂര്‍ണിമ ഭാഗ്യരാജിന് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. പൂര്‍ണിമയുടെത് ഉള്‍പ്പെടെ ആറ് സംസ്ഥാന പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. റൊമാന്‌റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം കൂടിയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

    നവോദയ അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്

    നവോദയ അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. പ്രതാപചന്ദ്രന്‍, ആലുമൂടന്‍, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ജെറി അമല്‍ദേവായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്. ഗുണ സിംഗ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചു. അശോക് കുമാര്‍ ഛായാഗ്രഹണവും ടിആര്‍ ശേഖര്‍ എഡിറ്റിങ്ങും ചെയ്തു. കൊടൈക്കനാല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. നാല് പാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. കെജെ യേശുദാസ്, എസ് ജാനകി, വാണി ജയറാം തുടങ്ങിയവര്‍ ചേര്‍ന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പാട്ടുകള്‍ പാടിയത്.

    English summary
    poornima bhagyaraj shares throwback pictures on the occasion of fourty years of manjil virinja pookkal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X