»   » ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

Posted By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ ശേഷം സിനിമ വിട്ടെങ്കിലും മറ്റ് പല മേഖലകളിലും പൂര്‍ണിമ ശ്രദ്ധകൊടുത്തിരുന്നു. ഇടക്കാലത്ത് പരസ്യങ്ങളിലും സ്റ്റേജ് റിയാലിറ്റി ഷോ കളിലും വന്നെങ്കിലും ശ്രദ്ധ ബിസിനസില്‍ തന്നെയായിരുന്നു.

പൂര്‍ണിമയും ഭര്‍ത്താവ് ഇന്ദ്രജിത്തും കൂടെ എറണാകുളത്ത് തുടങ്ങിയ പ്രാണ വസ്ത്രവ്യാപാര ബിസിനസ് വിജയകരമായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍. അതിന്റെ ക്രഡിറ്റ് മുഴുവന്‍ ഇന്ദ്രജിത്ത് പൂര്‍ണിമയ്ക്ക് നല്‍കുന്നു...

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

ഞങ്ങളൊരുമിച്ചാണ് പ്രാണ തുടങ്ങിയത്. ഇന്നത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. പൂര്‍ണിമയുടെ പാഷനായിരുന്നു ഈ ബിസിനസ്

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

എല്ലാവരും ഏതെങ്കിലുമൊരു മേഖലയില്‍ സജീവമായിരിക്കും. പൂര്‍ണിമയെ കുറിച്ചു പറയുകാണെങ്കില്‍ അവള്‍ ഈ ജോലി വളരെ ആസ്വദിക്കുന്നു. അക്കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

ഇപ്പോള്‍ പ്രാണ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പൂര്‍ണിമയുടെ പ്രയത്‌നമാണ് വിജയം എന്ന് പറയുന്ന ഇന്ദ്രജിത്ത് ഭാര്യയെ അഭിനന്ദിക്കാനും മറന്നില്ല.

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

ഇനി പ്രാണ എബ്രോഡിലും എത്തിക്കാനുള്ള ശ്രമമാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ദേശീയതലത്തില്‍ പ്രാണയെ ഉയര്‍ത്തികൊണ്ടുവരികയാണത്രെ അടുത്ത ലക്ഷ്യം

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

ഇന്ദ്രജിത്തുമായുള്ള വിവാഹം കഴിഞ്ഞശേഷം ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് പരസ്യങ്ങളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയും പൂര്‍ണിമ തിരിച്ചുവന്നിരുന്നു.

ഭാര്യ പൂര്‍ണിമയുടെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്

പ്രാണയുടെ മോഡലും പലപ്പോഴും പൂര്‍ണിമ തന്നെയാണ്. ഉഗ്രം ഉജ്ജ്വലം എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായിരുന്നു പൂര്‍ണിമ. ധാത്രി ഹെയര്‍ ഓയിലിന്റെ പരസ്യങ്ങളിലും അഭിനയിക്കും. അതിനെക്കാളൊക്കെ ശ്രദ്ധ പ്രാണയ്ക്ക് തന്നെയാണ്

English summary
Indrajith and wife Poornima has just completed the two-year anniversary of their business venture Pranaah and the actor is all praise for his wife's efforts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam