താരപുത്രിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജുവും പുര്‍ണിമയും, വൈറലായി ചിത്രങ്ങള്‍

By Midhun Raj

നടിയായും സംവിധായികയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ഗീതു മോഹന്‍ദാസ്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് നായികാ നടിയായും മോളിവുഡില്‍ സജീവമായിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് ഗീതു മോഹന്‍ദാസ് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും സിനിമകള്‍ ചെയ്തിരുന്നു താരം. കഴിഞ്ഞ വര്‍ഷമാണ് ഗീതുവിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മൂത്തോന്‍ പുറത്തിറങ്ങിയത്.

സിനിമ നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രാഹകന്‍ രാജീവ് രവിയുമായുളള വിവാഹത്തിന് പിന്നാലെ സംവിധായികയായാണ് ഗീതു മോഹന്‍ദാസ് സജീവമായിരുന്നത്. ഗീതുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഗീതുവിനൊപ്പമുളള പൂര്‍ണിമയുടെ ചിത്രങ്ങളെല്ലാം മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം

ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പൂര്‍ണിമയ്ക്കും ഗീതുവിനുമൊപ്പം കുടുംബവും ചിത്രങ്ങളില്‍ നിറയാറുണ്ട്. പൂര്‍ണിമയുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവര്‍ക്കൊപ്പം ഗീതു മോഹന്‍ദാസിന്റെ മകള്‍ ആരാധന രാജീവിനെയും അധികപേര്‍ക്കും അറിയാം.

മകളുടെ ചിത്രങ്ങള്‍

മകളുടെ ചിത്രങ്ങള്‍ മുന്‍പ് ഗീതുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആരാധനയുടെ പിറന്നാളിന് പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാധനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ ആശംസാ കുറിപ്പ് വന്നിരിക്കുന്നത്. ജന്മദിനാശംസകള്‍ ആരാധന, എന്റെ പ്രിയപ്പെട്ട കിളികുഞ്ഞെ എന്നാണ് താരപുത്രിക്ക് ആശംസകള്‍ നേര്‍ന്ന് നടി കുറിച്ചത്.

ഒപ്പം പൂര്‍ണിമ

ഒപ്പം പൂര്‍ണിമ പങ്കുവെച്ച ഹാഷ്ടാഗുകളും ശ്രദ്ധേയമായി മാറിയിരുന്നു. daughtersbestfriend #bestfriendsdaughter #araadhanarajeev #daughterfromanothermother എന്നിങ്ങനെയാണ് ഗീതു മോഹന്‍ദാസിന്റെ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പൂര്‍ണിമ കുറിച്ചത്. പൂര്‍ണിമയ്ക്ക് പിന്നാലെ ഗീതു മോഹന്‍ദാസിന്റെ അടുത്ത സുഹൃത്തായ മഞ്ജു വാര്യരും ആരാധനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തി.

ജന്മദിനാശംസകള്‍ ആരാധന

ജന്മദിനാശംസകള്‍ ആരാധന, ഇപ്പോള്‍ ഉള്ളതുപോലെ നീ ഞങ്ങളുടെ ജീവിതത്തിലെ സൗമ്യവും സ്‌നേഹനിര്‍ഭരവും സുന്ദരവുമായ സൂര്യപ്രകാശമായിരിക്കട്ടെ! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. ഒപ്പം ഗീതുവിന്റെ മകളുടെ ഒരു ചിത്രവും ആശംസാ കുറിപ്പിനൊപ്പം മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Recommended Video

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam
മഞ്ജു വാര്യര്‍ക്കൊപ്പം

മഞ്ജു വാര്യര്‍ക്കൊപ്പം ഗീതുവും പൂര്‍ണിമയുമുളള ഒരു ചിത്രവും മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിനിമകള്‍ക്കൊപ്പം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് ഇവര്‍. അതേസമയം കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രത്തിലൂടെയായിരുന്നു ഗീതു മോഹന്‍ദാസ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ലയേഴ്‌സ് ഡയസ് എന്നൊരു ചിത്രവും നടി സംവിധാനം ചെയ്തു. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ലയേഴ്‌സ് ഡയസിന് പിന്നാലെയാണ് നിവിന്‍ പോളിയെ നായകനാക്കി മൂത്തോന്‍ ഗീതു മോഹന്‍ദാസ് ഒരുക്കിയത്. നിവിന്റെപ്രകടനം കൊണ്ടും പ്രമേയപരമായും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Read more about: manju warrier poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X