പൂര്‍ണ്ണിമയ്ക്കും ഇന്ദ്രനുമൊപ്പം ഭാവനയും ഗീതുവും! കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങള്‍! കാണൂ
സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് പലരും. സിനിമയ്ക്കപ്പുറത്ത് മറ്റ് പരിപാടികളിലും പൊതു ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ മുഖ്യ ആകര്‍ഷണമായി മാറാറുണ്ട് ഇവരില്‍ പലരും. ഭാവനയും പൂര്‍ണ്ണിമയും ഗീതു മോഹന്‍ദാസും ഇന്ദ്രജിത്തും പങ്കെടുത്ത വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പൂര്‍ണ്ണിമയും ഗീതു മോഹന്‍ദാസുമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ക്ഷണനേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. ശ്രീലങ്കയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം. ഇവരുടെ അടുത്ത സുഹൃത്താണ് വിവാഹിതയായത്. കുടുംബസമേതമായാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും എത്തിയത്.
പ്രാര്‍ത്ഥനയുടെ പാട്ടിനൊപ്പവും താരങ്ങള്‍ ചുവട് വെച്ചിരുന്നു. പാട്ടില്‍ മാത്രമല്ല നൃത്തത്തിലും താന്‍ പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പാത്തൂട്ടി. ഇളയപുത്രിയായ നക്ഷത്രയും നൃത്തത്തില്‍ പങ്കെടുത്തിരുന്നു. ഗീതുമോഹന്‍ദാസും ഇന്ദ്രജിത്തും ഒരുമിച്ച് നൃത്തം ചെയ്യുന്നതും ഇടയ്ക്ക് ഗീതുവിനെ താരം പൊക്കിയെടുക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ഇവര്‍ ശരിക്കും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

വിവാഹത്തിന് ശേഷം പൊതുവെ ഭാവനയെ അത്ര സജീവമായി കണ്ടിട്ടില്ല. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടി രസിക്കുന്ന താരവും വീഡിയോയിലുണ്ട്. കന്നഡ നിര്‍മ്മാതാവായ നവീനൊപ്പമുള്ള വിവാഹത്തിന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായ താരം കന്നഡയില്‍ സജീവമാണ്. അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന മൂത്തോന്റെ അവസാനഘട്ട ജോലികള്‍ക്ക് വിരാമമിട്ടാണ് ഗീതുമോഹന്‍ദാസ് എത്തിയത്. താരദമ്പതികളായ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ആഘോഷം കൊഴുപ്പിക്കുകയാണ്.ഒരുമിച്ചും അല്ലാതെയുമൊക്കെയായി ഇരുവരും ചുവട് വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോസ് കാണാം.


Click it and Unblock the Notifications