For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമ നായികയായ സുരേഷ് ഗോപിയുടെ ആ സിനിമ, ഓര്‍മ്മചിത്രം പങ്കുവെച്ച് നടി

  |

  നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പൂര്‍ണിമാ ഇന്ദ്രജിത്ത്. നടിയുടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം പൂര്‍ണിമാ സിനിമയില്‍ തിരിച്ചെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. പിന്നാലെ രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.

  ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം. ഇന്ദ്രജിത്തിനും മക്കള്‍ക്കുമൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെച്ചും പൂര്‍ണിമ എത്തി. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം പൂര്‍ണിമ പങ്കുവെച്ച ഒരു പഴയകാല ചിത്രവും അതിനൊപ്പമുളള കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു.

  സുരേഷ് ഗോപിയുടെ നായികയായി പൂര്‍ണിമ അഭിനയിച്ച രണ്ടാം ഭാവത്തെ കുറിച്ചുളള എഴുത്തുമായാണ് നടി എത്തിയത്. 20 വര്‍ഷം പഴക്കമുളളൊരു ഓര്‍മ്മ ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. രണ്ടാം ഭാവം സിനിമയുടെ സമയത്ത് ഒരു മാഗസിനില്‍ അച്ചടിച്ചുവന്ന ചിത്രമാണിത്. ലാല്‍ജോസിന്‌റെ സംവിധാനത്തില്‍ പൂര്‍ണിമ, ലെന തുടങ്ങിയവരാണ് സുരേഷ് ഗോപിയുടെ നായികയായി ചിത്രത്തില്‍ അഭിനയിച്ചത്.

  രണ്ടാം ഭാവത്തില്‍ ഇരട്ടവേഷത്തിലാണ് സുരേഷ് ഗോപി എത്തിയിരുന്നത്. പൂര്‍ണിമയുടെ വാക്കുകളിലേക്ക്‌: നോക്കൂ ഞാനെന്താണ് കണ്ടെത്തിയത് എന്ന്. എന്റെ രണ്ടാമത്തെ ചിത്രമായ രണ്ടാം ഭാവത്തിന്റെ ഷൂട്ടിങ്ങിനിടെ 2000ല്‍ എടുത്ത ചിത്രം. ചില ചിത്രങ്ങള്‍ നിങ്ങളെ ഒരു കൊടുങ്കാറ്റ് പോലെ ബാധിക്കുന്നു. ആ കാലത്തിലേക്കും ചിന്തകളിലേക്കും വികാരങ്ങളിലേക്കും നിങ്ങളിലേക്ക് തന്നെയും തിരികെ കൊണ്ടുപോവുന്നു.

  ജീവിതം നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു. ഈ യാത്രയിലുടനീളം നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്നതാണ് എറ്റവും പ്രധാനപ്പെട്ട പാഠം. നിങ്ങള്‍ക്ക് എന്തുതോന്നി എന്നതുമാത്രമാണ് ഓര്‍മ്മിക്കപ്പെടുക. അല്ലാതെ ആളുകളോ സാഹചര്യമോ ചുറ്റുപാടോ അല്ല. അതുകൊണ്ടാണ് നമ്മള്‍ നമ്മുടെ വികാരങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാകുന്നത്, അതിലൂടെ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാം. ചിത്രം പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ ഇന്ദ്രജിത്ത് കുറിച്ചു.

  അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും സജീവമായ താരപത്നിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്‌. നടിയെ പോലെ തന്നെ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ എല്ലാവര്‍ക്കും പ്രിയങ്കരരാണ്. അടുത്തിടെയാണ് തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞ് പൂര്‍ണിമ ഇന്ദ്രജിത്ത് എത്തിയത്.

  ദേശീയ അവാര്‍ഡ് ജേതാവായ സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി ഇംഗ്ലീഷ് സിനിമയായ കോബാള്‍ട്ട് ബ്ലൂവിലൂടെയാണ് പൂര്‍ണിമ ബോളിവുഡില്‍ എത്തുന്നത്. സച്ചിന്‍ തന്നെ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന നോവലിനെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. 2006ല്‍ മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ നോവല്‍ ആണിത്. പ്രതീക് ബബ്ബര്‍ നായകനാവുന്ന ചിത്രത്തില്‍ നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  Read more about: poornima indrajith poornima
  English summary
  Poornima Indrajith Cherishes Randaam Bhaavam Movie Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X