പൂര്‍ണിമയെ തേടി എത്തിയ അംഗീകാരം! ഭാര്യ ഇത് അര്‍ഹിച്ചിരുന്നു, ആശംസകള്‍ അറിയിച്ച് ഇന്ദ്രജിത്തും
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത വൈറസ് എന്ന സിനിമയിലൂടെയായിരുന്നു പൂര്‍ണിമ തിരിച്ച് വരവ് നടത്തിയത്. ഈ വര്‍ഷം വേറെ സിനിമകൡും നടി അഭിനയിക്കുകയാണ്. ഇതിനിടെ പൂര്‍ണിയെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എത്തിയിരിക്കുകയാണ്. പൂര്‍ണിമയുടെ ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സമൂഹ മാധ്യമത്തിലൂടെ ഭാര്യയ്ക്ക് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ്.
'3 വനിതാ സംരംഭകയ്ക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ എന്റെ നല്ല പാതിയ്ക്ക് ആശംസകള്‍. ചെയ്യുന്ന ജോലിയോടുള്ള സമീപനം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടുമെല്ലാം പൂര്‍ണിമ ഇന്ദ്രജിത്ത്, നിങ്ങളിത് അര്‍ഹിച്ചിരുന്നതാണ്. കഠിനാധ്വനം ഇനിയും തുടരുക. നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. പൂര്‍ണിമയ്‌ക്കൊപ്പം പുരസ്‌കാരം നേടിയ ശ്രുതി ഷിബുലാല്‍, ഷീല ജെയിംസ് എന്നിവര്‍ക്കും ആശംസകള്‍'. എന്നും ഇന്ദ്രജിത്ത് പറയുന്നു.

കേരളത്തിലെ ശ്രദ്ധേയരായ വനിതാ സംരംഭകയ്ക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമായിരുന്നു പൂര്‍ണിമ അടക്കം മൂന്ന് പേര്‍ക്ക് ലഭിച്ചത്. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക വിധത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവരെ ഈ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാക്കിയത്.
മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


Click it and Unblock the Notifications