പൂര്‍ണ്ണിമയ്ക്കും ഇന്ദ്രജിത്തിനും വലിയ നന്ദി! ഇതിലും വലിയൊരു പോത്സാഹനം ഇവര്‍ക്ക് ലഭിക്കാനില്ല!

സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും തങ്ങള്‍ താരങ്ങളാണെന്ന് പലരും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ അതിജീവിക്കാനായി കേരളം ഒന്നടങ്കം അണിനിരന്നപ്പോള്‍ സിനിമാലോകവും ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ക്യാംപുകളിലേക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചും കലക്ഷന്‍ സെന്ററുകളിലും സജീവമായുമൊക്കെ താരങ്ങളുമുണ്ട്. പ്രത്യേകിച്ച് അവകാശവാദങ്ങളോ പോസ്റ്റുകളോ ഒന്നുമില്ലാതെയാണ് പലരുമെത്തിയത്. അതിനാല്‍ത്തന്നെ ഇവരുടെ പ്രവര്‍ത്തനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

ടൊവിനോ തോമസ്, പൂര്‍ണ്ണിമ, ഇന്ദ്രജിത്ത്, സരയു, ജയസൂര്യ , സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ നേരിട്ട് ക്യാംപുകളിലേക്കും കലക്ഷന്‍ സെന്ററുകളിലേക്കുമൊക്കെ എത്തിയിരുന്നു. അന്‍പോട് കൊച്ചിയുമായി ഇത്തവണയും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സജീവമാണ്. സരയു ഉള്‍പ്പടെ നിരവധി പേരാണ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്. വയനാട് , കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങള്‍ ശേഖരിച്ച് അയയ്ക്കുന്നതിന് നേതൃത്വം നല്‍കിയത് ഇവരായിരുന്നു. ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കുമെന്നായിരുന്നു നേരത്തെ ഇന്ദ്രജിത്ത് പ്രതികരിച്ചത്. ഇപ്പോഴിതാ താരത്തിനും സംഘത്തിനും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് കണ്ണൂരിലെ കലക്ടറായ ടിവി സുഭാഷ് ഐഎസ്.

Indrajith

Recommended Video

സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം താരങ്ങളെ അഭിനന്ദിച്ചത്. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഷെയര്‍ ചെയ്ത നിവിന്‍ പോളിക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രവര്‍ത്തനത്തിന് ആരാധകരില്‍ നിന്ന് മാത്രമല്ല ബന്ധപ്പെട്ടവരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിനേയും പൂര്‍ണിമയേയും അഭിനന്ദിച്ച് നേരത്തെ ആരാധകരെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X