40 വർഷം പഴക്കമുള്ള സാരിയിലും പുത്തന്‍ ബിസിനസ്! നവ്യയ്ക്ക് പിന്നാലെ പഴയ സാരികള്‍ മാര്‍ക്കറ്റിലെത്തിച്ച് പൂർണിമ

ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. വില കൂടിയ സാരിയൊക്കെ ഉടുത്ത് വരുന്ന നടിമാരെ പോലെ സാരി വാങ്ങിക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളും കുറവാണ്. അത്തരത്തില്‍ പ്രമുഖരായ നടിമാരുടെ സാരി വാങ്ങിക്കാനൊരു അവസരവുമായി ആദ്യമെത്തിയത് നടി നവ്യ നായരായിരുന്നു. താന്‍ ഒറ്റ തവണ മാത്രം ഉടുത്ത വിലയേറിയെ സാരികള്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് നവ്യ.

തുടക്കത്തില്‍ ചിലര്‍ കളിയാക്കിയെങ്കില്‍ പിന്നീട് വളരെ കുറഞ്ഞ സമയം കൊണ്ട് നവ്യയുടെ സംരംഭത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഇപ്പോള്‍ ഇതേ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്തും. നടി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

poornima

കഴിഞ്ഞ ആഴ്ചകൡലാണ് വില കൂടിയ പട്ടുസാരികളുടെയടക്കം വില്‍പനയുമായി നവ്യ നായര്‍ രംഗത്ത് വരുന്നത്. അധികം വിലയില്ലാതെ സാരികള്‍ വില്‍ക്കുകയും ആ പണം ഗാന്ധി ഭവനിലെ അശരണര്‍ക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കുന്നതിനും മറ്റുമായിട്ടാണ് നവ്യ വിനിയോഗിച്ചത്. പ്രതീക്ഷിച്ചതിനെക്കാളും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് നടി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ രീതിയില്‍ കൂടുതല്‍ നടിമാരും രംഗത്തേക്ക് എത്തുകയാണ്.

നേരത്തെ വസ്ത്രവ്യാപരരംഗത്ത് തന്റെ കഴിവ് തെളിയിക്കാന്‍ പൂര്‍ണിമയ്ക്ക് സാധിച്ചിരുന്നു. പ്രാണ എന്ന പേരില്‍ നടി ആരംഭിച്ച ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ ഇത്തവണ സാരികളില്‍ നിന്നും വേറിട്ട ഐറ്റംസുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന വീതി കൂടിയ ബോര്‍ഡറുള്ള കല്യാണ സാരികള്‍ തേടിയിറങ്ങിയ പൂര്‍ണിമ അതിനെല്ലാം പുതുജീവന്‍ നല്‍കുകയായിരുന്നു.

ചുരുങ്ങിയത് 40 വര്‍ഷത്തോളം പഴക്കമുള്ള പഴയകാല പട്ടുസാരികളാണ് പൂര്‍ണിമയുടെ പക്കലുള്ളത്. ഇത് റീസൈക്കിള്‍ ചെയ്‌തെടുത്തതും പുതുപുത്തനേക്കാള്‍ തിളക്കമാക്കാനും ശ്രമിച്ചിരിക്കുകയാണ്. പൂര്‍ണിമയുടെ വസ്ത്ര ബ്രാന്‍ഡായ 'പ്രാണ'യിലൂടെയാണ് സാരികളുടെ വില്‍പന. ഓരോ സാരിക്കും സ്ത്രീകളുടെ പേരുമുണ്ട്. ഈ സാരികള്‍ മുന്‍പ് സ്വന്തമാക്കിയവരുടെ പേരുകളാണോ ഇതെന്ന് വ്യക്തമല്ല

poornima

ഏകദേശം സാരികളുടെ വില പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ്. സാരിക്കൊപ്പം ബ്ലൗസ് പീസും ഉണ്ട്. പഴയ സാരി ആയതിനാല്‍ അതിന്റേതായ എല്ലാ ലക്ഷണങ്ങളും വസ്ത്രത്തില്‍ കാണാന്‍ കഴിയുമെന്ന് മുന്നറിയിപ്പും നടി നല്‍കിയിരിക്കുകയാണ്. എന്തായാലും പൂര്‍ണിമയുടെ വസ്ത്രത്തിലുള്ള സെന്‍സിന് നേരത്തെ ആരാധകര്‍ നൂറ് ശതമാനം മാര്‍ക്ക് കൊടുത്തതാണ്.

പുതിയ ബിസിനസുമായി നടി വന്നതോടെ അതും ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. മാത്രമല്ല ഓരോ വിശേഷങ്ങള്‍ക്കും വേറിട്ട വസ്ത്രങ്ങളും തീമും നടി കൊണ്ട് വരാറുള്ളതും ശ്രദ്ധേയമാണ്. അത്തരത്തില്‍ ഓണത്തിനും വിഷുവിനുമൊക്കെ പല പേരുകളിലും നടി ഇറക്കിയ ഡിസൈനര്‍ സാരികള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിരുന്നു.

ബിസിനസിന് പുറമേ ഇപ്പോള്‍ പൂര്‍ണിമ സിനിമയിലും സജീവമാണ്. വിവാഹം കഴിഞ്ഞതോടെയാണ് നടി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ നായികയായി അഭിനയിക്കുകയാണ് നടി. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍, ഒരു മുറി' എന്ന സിനിമയാണ് ഉടനെ വരാനിരിക്കുന്ന പൂര്‍ണിമയുടെ ചിത്രം.

More from Filmibeat

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X