എനിക്കിത് ലഭിച്ചത് അമ്മയില്‍ നിന്നാണ്‌! പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പോസ്റ്റ് വൈറല്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയായും അവതാരകയായുമൊക്കെയാണ് പൂര്‍ണിമ തിളങ്ങിയത്. പൂര്‍ണിമയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്.

ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം ബിസിനസ് രംഗത്തും തിളങ്ങിയ താരമാണ് പൂര്‍ണിമ. അടുത്തിടെ മികച്ച വനിതാ സംരംഭകയ്ക്കുളള സംസ്ഥാന പുരസ്‌കാരവും പൂര്‍ണിമ ഇന്ദ്രജിത്തിനെ തേടിയെത്തിയിരുന്നു.

ലോക് ഡൗണ്‍ കാലത്ത്

ലോക് ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെ പോലെ നടിയും കുടുംബത്തോടൊപ്പം വീട്ടിലാണ്. ലോക് ഡൗണ്‍ സമയം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലം പങ്കുവെച്ച് പൂര്‍ണിമ എത്താറുണ്ട്. പൂര്‍ണിമ പങ്കുവെക്കാറുളള മിക്ക ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. പൂര്‍ണിമയെ പോലെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

ഗായികയായിട്ടാണ് ഇന്ദ്രജിത്തിന്റെയും

ഗായികയായിട്ടാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് തിളങ്ങിയത്. പ്രാര്‍ത്ഥനയുടെ പാട്ട് വീഡിയോകളെല്ലാം പൂര്‍ണിമ ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും പാത്തുവിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പൂര്‍ണിമയ്ക്ക് പാട്ടിലാണെങ്കില്‍ നക്ഷത്രയ്ക്ക് അഭിനയത്തിലും നൃത്തത്തിലുമാണ് താല്‍പര്യം.

പൃഥ്വിരാജും ഇന്ദ്രജിത്തും

പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരായ ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നച്ചു മലയാളത്തില്‍ അരങ്ങേറിയത്. ലോക് ഡൗണ്‍ കാലത്ത് നച്ചു പാചകം ചെയ്യുന്നതിന്റെയും ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പൂര്‍ണിമ നേരത്തെ പങ്കുവെച്ചിരുന്നു. ഒരു മനോഹരമായ കേക്ക് ആയിരുന്നു ലോക് ഡൗണ്‍ കാലത്ത് മണിക്കൂറുകള്‍ എടുത്ത് നക്ഷത്ര ഉണ്ടാക്കിയിരുന്നത്.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി

പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണയും കുടുംബത്തിനൊപ്പമുളള ചിത്രങ്ങളാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാത്തുവിനും നച്ചുവിനൊപ്പമുളള ഒരു ചിത്രവും പൂര്‍ണിമ പങ്കുവെച്ചിരുന്നു. മറ്റ് ചിത്രങ്ങളില്‍ അമ്മയും അനിയത്തി പ്രിയാ മോഹനുമാണ് ഒപ്പമുളളത്. എനിക്ക് മമ്മയില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മനോഹര ചിത്രങ്ങളാണ് പൂര്‍ണിമയുടെതായി ഇത്തവണയും പുറത്തുവന്നിരിക്കുന്നത്. പൂര്‍ണിമയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X